LiveTV

Live

Kerala

സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ ഉത്തരവാദിത്തം ഐ.ടി വകുപ്പിന്; എ.കെ ബാലന്‍

നിയമവകുപ്പിന്റെ അഭിപ്രായം തേടിയിട്ടില്ലെങ്കില്‍ പദ്ധതിയുടെ പൂര്‍ണ ഉത്തരവാദത്തം ഐ.ടി വകുപ്പിനായിരിക്കുമെന്നും മന്ത്രി

സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ ഉത്തരവാദിത്തം ഐ.ടി വകുപ്പിന്;  എ.കെ ബാലന്‍

നിയമവകുപ്പിനോട് അഭിപ്രായം ചോദിക്കാത്തതിനാല്‍ സ്പ്രിങ്ക്‌ളര്‍ ഇടപാടിന്റെ പൂര്‍ണ ഉത്തരവാദിത്തം ഐ.ടി വകുപ്പിനാണെന്ന് നിയമമന്ത്രി എ കെ ബാലന്‍. ഐ.ടി വകുപ്പിന് ഇടപാടില്‍ ഉറപ്പുള്ളതിനാലാണ് നിയമവകുപ്പിന് അയക്കാതിരുന്നത്. മുഖ്യമന്ത്രിയെ അപമാനിക്കാനാണ് പ്രതിപക്ഷം ഈ വിമര്‍ശം ഉന്നയിക്കുന്നതെന്നും എ.കെ ബാലന്‍ പറഞ്ഞു.

സ്പ്രിങ്ക്‌ളര്‍ ഇടപാടിനെ ന്യായീകരിച്ചും മുഖ്യമന്ത്രിയെ പ്രതിരോധിച്ചുമാണ് നിയമ മന്ത്രി എ.ക ബാലന്‍ രംഗത്ത് എത്തിയത്. എന്നാല്‍ ഇടപാടിന്റെ പൂര്‍ണ ഉത്തരവാദിത്തം ഐ.ടി വകുപ്പിനാണെന്ന് മന്ത്രി വ്യക്തമാക്കി. ആരോഗ്യം, തദ്ദേശം, നിയമം എന്നീ വകുപ്പുകളുമായി ബന്ധമുണ്ടെങ്കിലും അവര്‍ ഇത് അറിയണമെന്ന് നിര്‍ബന്ധമില്ല. സ്പ്രിങ്ക്‌ളര്‍ കന്പനിയുടെ യോഗ്യതയും വിവരങ്ങളുടെ സുരക്ഷിതത്വവും ഐടി വകുപ്പ് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും എ.കെ ബാലന്‍ പറഞ്ഞു.

More to Watch...