LiveTV

Live

Kerala

പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു മറച്ച കൂരയ്ക്ക് വാടക നല്‍കാത്ത കുടുംബത്തെ ഇറക്കി വിടാന്‍ ശ്രമം, ഉടമ അറസ്റ്റില്‍

സംഭവം അന്വേഷിച്ച അയൽവാസികളെ പട്ടിയെ അഴിച്ചു വിട്ട് ഭീഷണിപ്പെടുത്താൻ ശ്രെമിച്ച കുന്നുമ്മേൽ തോമസിനെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു

പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു മറച്ച കൂരയ്ക്ക് വാടക നല്‍കാത്ത കുടുംബത്തെ ഇറക്കി വിടാന്‍ ശ്രമം, ഉടമ അറസ്റ്റില്‍

ലോക്ഡൗണ്‍ സമയത്തും പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു മറച്ച കൂരയ്ക്ക് വാടക നല്‍കിയില്ലെന്ന കാരണത്താല്‍ കുടുംബത്തെ ഉടമ ഇറക്കി വിട്ടു. ഇടുക്കി തൊടുപുഴ മുതലക്കോടത്താണ് അഞ്ചുവയസ്സുകാരന്‍ ഉള്‍പ്പടെയുള്ള കുടുംബത്തെ ഇറക്കി വിട്ടത്. സംഭവം അന്വേഷിച്ചു എത്തിയ നാട്ടുകാരെ പട്ടിയെ അഴിച്ചുവിട്ടു ഓടിക്കാൻ ശ്രമിച്ച സ്ഥലം ഉടമ കുന്നുമ്മേൽ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു.

തൊടുപുഴ മുതലക്കോടം കുന്നുമ്മേൽ തോമസിന്റെ സ്ഥലത്തെ പ്ലാസ്റ്റിക് കൂരയിലാണ് അഞ്ചു മാസമായി കൂലിവേലക്കാരനായ മാത്യുവും ഹൃദ്രോഗിയായ ഭാര്യയും അഞ്ചു വയസുകാരനായ കുട്ടിയും വാടകയ്ക്ക് താമസിച്ചു വന്നിരുന്നത്. കൂലിപ്പണിയില്ലാതെ വന്നതോടെയാണ് കഴിഞ്ഞ മാസത്തെ 1500 രൂപ വാടക മുടങ്ങിയത്. തുടർന്ന് റിട്ടയേർഡ് അദ്ധാപകൻ കൂടിയായ തോമസ് ഭീഷിണിപ്പെടുത്തിയതായും ഇറക്കിവിടാൻ ശ്രെമിച്ചതായും മാത്യു പറഞ്ഞു.

ഇന്നലെ കൂരയിലേക്കുള്ള വെള്ളവും വൈദ്യുതിയും തോമസ് വിച്ഛേദിച്ചിരുന്നു. സംഭവം അന്വേഷിച്ച അയൽവാസികളെ പട്ടിയെ അഴിച്ചു വിട്ട് ഭീഷണിപ്പെടുത്താൻ ശ്രെമിച്ച കുന്നുമ്മേൽ തോമസിനെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ നഗരസഭാ അധികൃതർ മാത്യുവിനും കുടുംബത്തിനും വാസയോഗ്യമായ വീടൊരുക്കുമെന്നും ഉറപ്പ് നൽകി. ഭീഷണിപ്പെടുത്തിയെന്ന മാത്യുവിന്റെ പരാതിയിലും തൊടുപുഴ പോലീസ് കുന്നുമ്മേൽ തോമസിനെതിരെ കേസ് എടുത്തു.