LiveTV

Live

Kerala

വിവരശേഖരണത്തിനും ഓപ്പണ്‍ സോഴ്സ് സംവിധാനത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു

ഓപണ്‍ സോഴ്സ് സാസ് സംവിധാനത്തിലേക്ക് മാറാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് ഐ.ടി സെക്രട്ടറി എം ശിവശങ്കരന്‍ മീഡിയവണിനോട് പറഞ്ഞു.

വിവരശേഖരണത്തിനും ഓപ്പണ്‍ സോഴ്സ് സംവിധാനത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു

സ്പ്രിൻക്ലര്‍ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ സർക്കാര്‍ വിവര ശേഖരണത്തിനും ഓപണ്‍ സോഴ്സ് സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നു. ഓപണ്‍ സോഴ്സ് സാസ് സംവിധാനത്തിലേക്ക് മാറാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് ഐ.ടി സെക്രട്ടറി എം ശിവശങ്കരന്‍ മീഡിയവണിനോട് പറഞ്ഞു.

വലിയതോതിലുള്ള വിവര ശേഖരം വിശകലനം ചെയ്യാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരിമിതിയാണ് വിദേശ കമ്പനിയായ സ്പ്രിങ്ക്ളറെ ആശ്രയിക്കേണ്ടി വന്നതിന് കാരണമായി സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഡാറ്റാ സുരക്ഷിതത്വം ഉറപ്പു നല്‍കുന്ന ഓപണ്‍ സോഴ്സ് സര്‍വറും സോഫ്റ്റുവെയറുകളും ഉള്‍പ്പെടുന്ന സംവിധാനത്തിലേക്ക് മാറുകയെന്നതാണ് ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമെന്നാണ് ഐ.ടി വിദഗ്ധര്‍ ഉയര്‍ത്തുന്ന ആശയം. സര്‍ക്കാര്‍ ആ രീതിയിലേക്ക് ചിന്തിക്കുമെന്ന് ഐ.ടി സെക്രട്ടറി എം ശിവശങ്കരന്‍ മീഡിയവണിനോട് പറ‍ഞ്ഞു.

സ്പ്രിങ്ക്ളര്‍ ഇപ്പോള്‍ ശേഖരിക്കുന്ന വിവര സഞ്ചയം വൈകാതെ സി ഡിറ്റിന് കൈമാറാന്‍ ആവശ്യമായ നടപടിയെടുക്കും. വലിയ വിവര ശേഖരം വിശകലനം ചെയ്യുന്നതിന് സര്ക്കാര്‍ നിയന്ത്രണത്തിലുള്ള സര്‍വറുടെ ശേഷി വര്‍ധിപ്പിക്കുക, ഓപണ്‍ സോഴ്സ് സാസ് സംവിധാനങ്ങള്‍ ഉപോയഗിക്കുക എന്നി രീതിയിലേക്ക് ഐ.ടി വകുപ്പ് കടക്കും. ഭാവിയില്‍ വിവരശേഖരണവുമായി ബന്ധപ്പെട്ട സങ്കീര്‍ണ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ അതാണ് മാര്‍ഗമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.