LiveTV

Live

Kerala

സ്പ്രിങ്ക്‌ളര്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഐക്ക് അതൃപ്തി

മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്യാതെ ഉദ്യോഗസ്ഥ തലത്തില്‍ എടുത്ത തീരുമാനത്തിന് അവര്‍ തന്നെ മറുപടി നല്‍കട്ടേയെന്നാണ് സിപിഐ നിലപാട്.

സ്പ്രിങ്ക്‌ളര്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഐക്ക് അതൃപ്തി

സ്പ്രിങ്ക്‌ളര്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ സി.പി.ഐയ്ക്ക് അതൃപ്തി. മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്യാതെ ഉദ്യോഗസ്ഥ തലത്തില്‍ എടുത്ത തീരുമാനത്തിന് അവര്‍ തന്നെ മറുപടി നല്‍കട്ടേയെന്നാണ് സിപിഐ നിലപാട്. അതേസമയം സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ സര്‍ക്കാരിന് പിന്തുണയുമായി സിപിഎം നേതാക്കള്‍ രംഗത്ത് വന്നു. ചൊവ്വാഴ്ച ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് വിവാദങ്ങള്‍ ചര്‍ച്ച ചെയ്യും.

സ്പ്രിങ്ക്‌ളര്‍ ഇടപാടുമായി ബന്ധപ്പെട്ട സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‌ത്തുന്ന നിരവധി വിവാദങ്ങള്‍ ഉണ്ടായിട്ടും സി.പി.ഐ നേതൃത്വം നിലപാട് വ്യക്തമാക്കിയിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദത്തില്‍ സിപിഐ നേതൃത്വത്തിന് അതൃപ്തിയുണ്ട്. മന്ത്രിസഭ ചര്‍ച്ച ചെയ്യാതെ എടുത്ത തീരുമാനത്തിലാണ് വിവാദം ഉണ്ടായിരിക്കുന്നത്. അ‍ഡ്മിനിസിട്രേറ്റീവ് തലത്തില്‍ എടുത്ത തീരുമാനത്തില്‍ വിവാദമുണ്ടാകുമ്പോള്‍ അവര്‍ തന്നെയാണ് മറുപടി നല്‍കേണ്ടതെന്നാണ് സിപിഐ നിലപാട്. ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഐ നേതാവ് കെ.ഇ ഇസ്മയില്‍ പറഞ്ഞു

അതേസമയം പ്രതിപക്ഷത്തെ വിമര്‍ശിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയും രംഗത്ത് വന്നു. ചൊവ്വാഴ്ച രാവിലെ ചേരുന്ന സിപിഎം സംസ്ഥാന സക്രട്ടറിയേറ്റ് യോഗത്തിലും സ്പ്രിങ്ക്‌ളര്‍ ഇടപാട് ചര്‍ച്ചക്ക് വരും.