LiveTV

Live

Kerala

ആ അപരിചിതന്റെ മൃതദേഹം എന്റെ കണ്ണ് നിറച്ചു; ഉള്ളുലയ്ക്കുന്ന കുറിപ്പുമായി അഷ്റഫ് താമരശ്ശേരി

ഇന്ന് അഞ്ച് മൃതദേഹങ്ങളാണ് നാട്ടിൽ അയച്ചത്,ചില ദിവസങ്ങളിൽ എനിക്ക് വ്യക്തിപരമായി അറിയാവുന്നതും അല്ലാത്തതുമായ ഒരുപാട് പേരുടെ മയ്യത്തുകൾ ഉണ്ടാകാറുണ്ട്

ആ അപരിചിതന്റെ മൃതദേഹം എന്റെ കണ്ണ് നിറച്ചു; ഉള്ളുലയ്ക്കുന്ന കുറിപ്പുമായി അഷ്റഫ് താമരശ്ശേരി

അഷ്റഫ് താമരശ്ശേരിയെ അറിയാത്ത പ്രവാസികളും മലയാളികളും ചുരുക്കമായിരിക്കും. ഗൾഫിൽനിന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതില്‍ അഷ്റഫ് നടത്തുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. യു.എ.ഇയിൽവെച്ച് മരണപ്പെട്ട രണ്ടായിത്തിലേറെ പ്രവാസികളുടെ മൃതദേഹം അഷ്റഫ് നാട്ടിലെത്തിച്ചിട്ടുണ്ട്. ഈ കോവിഡ് കാലത്തും ഗള്‍ഫില്‍ വച്ച് മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ പ്രിയപ്പെട്ടവരിലേക്ക് എത്തിക്കാന്‍ അഷ്റഫ് മുന്നില്‍ തന്നെയുണ്ട്. ശനിയാഴ്ച നാട്ടിലേക്ക് അയച്ച ഒരു അപരിചിതന്റെ മൃതദേഹം തന്റെ കണ്ണ് നനയിച്ച അനുഭവം പങ്കുവയ്ക്കുകയാണ് അഷ്റഫ്. ഒരാളെ പരിചയപ്പെട്ടതും പിന്നീട് അദ്ദേഹത്തിന്റെ മൃതദേഹം കാണേണ്ടി വന്ന അവസ്ഥയെക്കുറിച്ചുമാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഷ്റഫ് പങ്കുവച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഇന്ന് അഞ്ച് മൃതദേഹങ്ങളാണ് നാട്ടിൽ അയച്ചത്,ചില ദിവസങ്ങളിൽ എനിക്ക് വ്യക്തിപരമായി അറിയാവുന്നതും അല്ലാത്തതുമായ ഒരുപാട് പേരുടെ മയ്യത്തുകൾ ഉണ്ടാകാറുണ്ട് ,ഇന്ന് അയച്ച അഞ്ച് പേരുടെ മൃതദേഹത്തിൽ ഒന്ന് അറിയാതെ എന്റെ കണ്ണ് നിറച്ച ഒരു അപരിചിതന്റേതായിരുന്നു.ഈ കാര്യം ഇവിടെ പറയുന്നതിന് മുൻപ്,ഒരു പഴയ അനുഭവം ഇവിടെ പങ്ക് വെക്കാം.വർഷങ്ങൾക്ക് മുന്പ് അജ്മാൻ മാർക്കറ്റിൽ ഞാനും കുടുംബം മീൻ വാങ്ങാനായി ചെന്നപ്പോൾ തൃശൂർ സ്വദേശിയായ ഒരാൾ എൻെറയടുത്ത് ഓടി വന്ന് കുശലാന്വേഷണം നടത്തുകയും,ഞാൻ ചെയ്യുന്നകാര്യങ്ങളെ കുറിച്ച് ഒരുപാട് വാചാലാനവുകയും ചെയ്തു.സലാം പറഞ്ഞ് മടങ്ങാൻ നേരം, എൻെറ mobile നമ്പർ ചോദിച്ച് വാങ്ങുകയും,ആർക്കാണ്, എപ്പോഴാണ് അക്ഷറഫ് ഭായിയുടെ സഹായം ആവശ്യമായി വരുന്നതെന്ന് പറയാൻ കഴിയില്ല.ആവശ്യക്കാർ ചോദിക്കുമ്പോൾ കൊടുക്കാമല്ലോ എന്ന് പറഞ്ഞ് അദ്ദേഹത്തിൻെറ മൊബെലിൽ എൻെറ നമ്പർ Save ചെയ്യുകയും ചെയ്തു. മാർക്കറ്റുകളിലും മറ്റും പുറത്ത് പോകുമ്പോൾ പരിചയക്കാരും അല്ലാത്തവരുമായി ഒരുപാട് പേർ വരുകയും സംസാരിക്കാറും ചെയ്യാറുണ്ട്,കൂടുതലും സാധാരണക്കാരായിരിക്കും,പരസ്പരം സഹായിക്കാൻ വേണ്ടി മൊബെൽ നമ്പർ വാങ്ങാറുണ്ട്, അത്രക്ക് മാത്രമെ കരുതിയുളളു. ആ ത്യശൂർക്കാരൻ മൊബെൽ നമ്പർ ചോദിച്ചപ്പോഴും.പിറ്റേന്ന് രാവിലെ എനിക്ക് ഒരു call വന്നത് ഒരാളുടെ മരണവാർത്ത അറിയിച്ചോണ്ടായിരുന്നു. ഞാൻ അവിടെ ചെന്ന് നോക്കിയപ്പോൾ മരിച്ച് കിടക്കുന്ന ആളിൻെറ മുഖം ഞാൻ ഇന്നലെ കണ്ട ത്യശൂർ സദേശിയുടെതായിരുന്നു. പടച്ചോനെ എന്താണ് ഇങ്ങനെത്തെ ഒരു വിധി എന്ന് അറിയാതെ മനസ്സിൽ പറഞ്ഞുപോയ നിമിഷം.വളരെ നാളുകൾക്ക് മുന്പുളള ഈ അനുഭവം നിങ്ങളിൽ share ചെയ്യുമ്പോൾ സമാനമായ ഒരു സംഭവം കഴിഞ്ഞ ആഴ്ച സംഭവിച്ചു.ചെന്നെ സ്വദേശി മണികണ്ഠന്റെ ഫോൺ കാൾ ആയിരുന്നു.നാട്ടിൽ പോകുവാൻ എന്തെങ്കിലും തരത്തിലുളള സാഹചര്യമുണ്ടോന്ന് അന്വേഷിച്ചോണ്ടായിരുന്നു അയാൾ വിളിച്ചത്.ഒരുപാട് മാനസിക വിഷമത്തിലായിരുന്നു അയാളെന്ന് എനിക്ക് മനസ്സിലായി,കുറച്ച് കൂടി ക്ഷമിക്കു,എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ഞാൻ സമാധാനിപ്പിച്ചു.ആ ദിവസം തന്നെ രണ്ട് മൂന്ന് പ്രാവശൃം എന്നെ വീണ്ടും വിളിച്ചു.സമാധാധിപ്പിച്ചിട്ട് ഫോൺ വെയ്ക്കുകയും ചെയ്തു.പിറ്റേ ദിവസം ഞാൻ അറിയുന്നത്,മണികണ്ഠൻ ആത്മഹത്യ ചെയ്തുവെന്നാണ്.കുറച്ച് നിമിഷം എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത ഒരു അവസ്ഥയിലായിപ്പോയി ഞാൻ.ചിലപ്പോൾ അങ്ങനെയാണ് അപരിചിതരായ ചിലരുടെ മരണം, പരിചിതരുടെ മരണത്തേക്കാൾ വേദന കൂടുതൽ നൽകും. മണികണ്ഠനെ എംബാമിംഗ് ചെയ്ത പെട്ടിയിലാക്കി കാർഗോ വിമാനത്തിൽ അയക്കുന്നത് വരെ എൻെറ മനസ്സിനെ ബാധിച്ച മരവിപ്പ് മാറിയിട്ടില്ലായിരുന്നു.