LiveTV

Live

Kerala

വിജിലന്‍സ് കേസ് നിയമപരമായി നേരിടുമെന്ന് കെ.എം ഷാജി

ലീഗ് കേസ് നല്‍കിയെന്ന പ്രചാരണം അസംബന്ധമാണ്. ഒരാളുടെ കയ്യിൽ നിന്നും അന്യായമായി തുക കൈപ്പറ്റിയിട്ടില്ല

വിജിലന്‍സ് കേസ് നിയമപരമായി നേരിടുമെന്ന് കെ.എം ഷാജി

തനിക്കെതിരായ വിജിലന്‍സ് കേസ് നിയമപരമായി നേരിടുമെന്ന് കെ.എം ഷാജി. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. കഴുത്തിനൊപ്പമല്ല മൂക്കിനൊപ്പം വെള്ളം കയറിയാലും രാഷ്ട്രീയം പറയും. സി.പി.എം ഉണ്ടാക്കിയ കേസാണിത്. ലീഗ് കേസ് നല്‍കിയെന്ന പ്രചാരണം അസംബന്ധമാണ്. ഒരാളുടെ കയ്യിൽ നിന്നും അന്യായമായി തുക കൈപ്പറ്റിയിട്ടില്ല. മാഷാ അല്ലാ സ്റ്റിക്കറൊട്ടിച്ച വണ്ടിയാണ് പ്രതീക്ഷിച്ചത്. രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിന് മോദിയുടെ അതേമാര്‍ഗമാണ് പിണറായി വിജയന്‍ പിന്‍പറ്റുന്നത്. കേരളത്തില്‍ അത് നടക്കില്ലെന്നും ഷാജി പറഞ്ഞു. മോദിയുടെ രാഷ്ട്രീയ രീതികളാണ് പിണറായി വിജയന്റേത് എന്നും കെ.എം ഷാജി പ്രതികരിച്ചു.