LiveTV

Live

Kerala

കെ.എം ഷാജിക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് മുന്‍ സ്കൂള്‍ മാനേജര്‍

നിലവിലെ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയിലും അംഗമാണ് പത്മനാഭന്‍

കെ.എം ഷാജിക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് മുന്‍ സ്കൂള്‍ മാനേജര്‍

കെ.എം ഷാജിക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് അഴീക്കോട് സ്കൂള്‍ മുന്‍ മാനേജര്‍. പണം നല്‍കിയില്ലെന്ന് വിജിലന്‍സിനും മൊഴിനല്‍കിയിരുന്നതായി 2018 വരെ മാനേജറായിരുന്ന പി.വി പത്മനാഭന്‍ പറഞ്ഞു. കെ.എം ഷാജിയോ ലീഗ് നേതൃത്വമോ പണം ആവശ്യപ്പെട്ട് തന്നെ സമീപിച്ചിട്ടില്ല. ഇപ്പോൾ കേസെടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്നും പി.വി പത്മനാഭന്‍ പ്രതികരിച്ചു. നിലവിലെ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയിലും അംഗമാണ് പത്മനാഭന്‍.

അഴീക്കോട് സ്‌കൂളിന് പ്ലസ് ടു അനുവദിച്ചതുമായി ബന്ധപ്പെട്ട് ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഹയര്‍സെക്കന്ററി കോഴ്‌സ് അനുവദിക്കുന്നതിനായി ബന്ധപ്പെട്ടാണ് പരാതി.