LiveTV

Live

Kerala

കെ.എസ്.ഇ.ബി തിരിച്ചറിയൽ രേഖകളിൽ എൻ.പി.ആർ ഉൾപ്പെടുത്തിയത് ഗൂഢ നീക്കം: വെൽഫെയർ പാർട്ടി

പുറത്ത് എൻ.പി.ആർ നടപ്പാക്കില്ല എന്നു പറയുമ്പോഴും സെൻസസിന്റെ മറവിൽ എൻ.പി.ആർ നടപ്പാക്കാൻ സർക്കാരിന് ഉദ്ദേശമുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു

കെ.എസ്.ഇ.ബി തിരിച്ചറിയൽ രേഖകളിൽ എൻ.പി.ആർ ഉൾപ്പെടുത്തിയത് ഗൂഢ നീക്കം: വെൽഫെയർ പാർട്ടി

തിരുവനനന്തപുരം- കെ.എസ്.ഇ.ബി പുതിയ കണക്ഷനപേക്ഷിക്കുന്ന വ്യക്തികളുടെ തിരിച്ചറിയൽ രേഖകളിൽ എൻ.പി.ആറും ഉൾപ്പെടുത്തിയത് സംസ്ഥാനത്തെ പൌരത്വ സമരങ്ങളെ ദുർബലപ്പെടുത്താനുള്ള ഗൂഢ നീക്കത്തിൻറെ ഭാഗമാണെന്ന് വെർഫെയർ പാർട്ടി. കേരള സർക്കാർ എൻ.പി.ആർ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലും എൻ.പി.ആർ തിരിച്ചറിയൽ രേഖകളുടെ കൂട്ടത്തിൽ നില നിർത്തിയിരിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് സർക്കാർ വ്യക്തമാക്കണം. പുറത്ത് എൻ.പി.ആർ നടപ്പാക്കില്ല എന്നു പറയുമ്പോഴും സെൻസസിന്റെ മറവിൽ എൻ.പി.ആർ നടപ്പാക്കാൻ സർക്കാരിന് ഉദ്ദേശമുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു. അതല്ല സർക്കാരിൻറെ നിലപാട് ആത്മാർത്ഥതയോടെയാണെങ്കിൽ കെ.എസ്.ഇ.ബി തിരിച്ചറിയൽ രേഖകളുടെ കൂട്ടത്തിൽ നിന്ന് എൻ.പി.ആർ ഒഴിവാക്കുകയാണ് വേണ്ടതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ്താവനയിൽ പറഞ്ഞു.