LiveTV

Live

Kerala

സ്പ്രിംഗ്ലര്‍: മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ പഴുതുകളെന്ന് പ്രതിപക്ഷം

ഏറ്റവും അടിസ്ഥാന പ്രശ്നം സ്വകാര്യ കമ്പനിയുടെ വിവരശേഖരണം തന്നെയെന്ന് കെ.എസ് ശബരിനാഥ്

സ്പ്രിംഗ്ലര്‍: മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ പഴുതുകളെന്ന് പ്രതിപക്ഷം

സ്പ്രിംഗ്ലര്‍ വിവാദത്തിലെ മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ പഴുതുകളെന്ന് പ്രതിപക്ഷം. പൌരന്‍റെ വിവരങ്ങള്‍ സ്വകാര്യ കമ്പനി ശേഖരിക്കുന്നതിന് ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഇപ്പോഴും വ്യക്തമല്ല. കരാര്‍ നിയമ സെക്രട്ടറി കാണാത്തതിനെയും സ്പ്രിംഗ്ലറുടെ സൈറ്റിലെ വീഡിയോയെയും മുഖ്യമന്ത്രി ന്യായീകരിച്ചതിലും പ്രതിപക്ഷം അസ്വാഭാവികത കാണുന്നു.

നിയമപരമായ ബാധ്യതകളുണ്ടാകുന്ന ഒരു കരാര്‍ നിയമ സെക്രട്ടറി കാണേണ്ടതില്ലെന്ന് എങ്ങനെയാണ് മുഖ്യമന്ത്രി പറയുന്നതെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. സ്പ്രിംഗ്ലറുടെ പ്രമോ വീഡിയോയിലെ ഐടി സെക്രട്ടറിയുടെ പങ്കാളിത്തം നിസാര കാര്യമല്ല. സര്‍ക്കാര്‍ പ്രവര്‍ത്തനത്തെ സ്പ്രിംഗ്ലളര്‍ കച്ചവടച്ചരക്കാക്കുകയാണെന്നാണ് ആരോപണം.

സാമ്പത്തിക ബാധ്യതയുണ്ടാകില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെയും പ്രതിപക്ഷം ചോദ്യം ചെയ്യുന്നുണ്ട്. ഏറ്റവും അടിസ്ഥാന പ്രശ്നം സ്വകാര്യ കമ്പനിയുടെ വിവരശേഖരണം തന്നെയെന്ന് കെ.എസ് ശബരിനാഥ് പറ‍ഞ്ഞു. തങ്ങള്‍ ഉയര്‍ത്തിയതിലൂടെ വിവാദമായ വിഷയത്തില്‍ തുടര്‍ ഇടപെടലുകള്‍ നടത്താന്‍ തന്നെയാണ് പ്രതിപക്ഷ തീരുമാനം.