LiveTV

Live

Kerala

ഭക്ഷണത്തിനും മരുന്നിനും ബുദ്ധിമുട്ട്, അവശ്യവസ്തുക്കള്‍ വാങ്ങാന്‍ പുറത്തിറങ്ങാന്‍ പേടി: ആശങ്ക പങ്കുവെച്ച് ധാരാവിയിലെ മലയാളികള്‍

മരുന്നിനും ഭക്ഷണത്തിനും ബുദ്ധിമുട്ട് നേരിടുന്നതായി മലയാളികള്‍ മീഡിയവണിനോട് പറഞ്ഞു.

ഭക്ഷണത്തിനും മരുന്നിനും ബുദ്ധിമുട്ട്, അവശ്യവസ്തുക്കള്‍ വാങ്ങാന്‍ പുറത്തിറങ്ങാന്‍ പേടി: ആശങ്ക പങ്കുവെച്ച് ധാരാവിയിലെ മലയാളികള്‍

കോവിഡ് 19 കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന മുംബൈയിലെ ധാരാവിയിലുള്ള മലയാളികള്‍ ദുരിതത്തില്‍. മരുന്നിനും ഭക്ഷണത്തിനും ബുദ്ധിമുട്ട് നേരിടുന്നതായി മലയാളികള്‍ മീഡിയവണിനോട് പറഞ്ഞു. ഭക്ഷണ സാധനങ്ങള്‍ വാങ്ങാനായി പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുകയാണ് പലരും. എങ്ങനെയെങ്കിലും നാട്ടിലേക്ക് മടങ്ങണമെന്നാണ് ഇവരുടെ ആവശ്യം.

ചെറുകിട വ്യാപാരികളും തൊഴിലാളികളുമാണ് ധാരാവിയിലെ മലയാളികളില്‍ ഏറെ പേരും. ഒരു വശത്ത് ധാരാവിയില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യുന്നത് മൂലമുള്ള ആശങ്ക. മറുഭാഗത്ത് ലോക്ഡൌണിനെ തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങള്‍ അടച്ചതോടെ തൊഴിലും ഇല്ലാതായി. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തേക്കിറങ്ങുകയെന്നത് അപകടകരമാണ്. അത്തരം സ്ഥലങ്ങളില്‍ ഇപ്പോഴും ആളുകള്‍ കൂടി നില്‍ക്കുന്നത് തുടരുന്നു.

ജോലിയില്ലാതായതോടെ ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ചിലര്‍ക്ക് സ്ഥിരമായി കഴിക്കുന്ന മരുന്നും തീര്‍ന്നു. കേരളത്തിലേക്ക് എത്താനുള്ള സൌകര്യം ഒരുക്കണമെന്നാണ് മലയാളികളുടെ ആവശ്യം.