LiveTV

Live

Kerala

മലയാളികളായ ഗര്‍ഭിണികള്‍ക്ക് കേരളത്തിലേക്ക് വരാം

പ്രസവ തീയതി ഉള്‍പ്പെടെയുള്ള മെഡിക്കല്‍ രേഖകള്‍ ഹാജരാക്കണം.

മലയാളികളായ ഗര്‍ഭിണികള്‍ക്ക് കേരളത്തിലേക്ക് വരാം

മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികളായ ഗര്‍ഭിണികള്‍ക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. പ്രസവ തീയതി ഉള്‍പ്പെടെയുള്ള മെഡിക്കല്‍ രേഖകള്‍ ഹാജരാക്കണം. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് കൂടെ വരാനും അനുമതി നല്‍കിയിട്ടുണ്ട്

ലോക്ക് ഡൌണ്‍ നീട്ടിയതിനാല്‍ പ്രസവ തീയതി അടുത്തിട്ടും നാട്ടിലെത്താന്‍ കഴിയാതെ നിരവധി സ്ത്രീകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്ന് പൂര്‍ണ ഗര്‍ഭിണിയായ യുവതി വയനാട് അതിര്‍ത്തിയില്‍ കുടുങ്ങിപ്പോയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയത്. മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്ന ഗര്‍ഭിണികളായ മലയാളി സ്ത്രീകള്‍ക്ക് കേരളത്തിലേക്ക് വരാം. ഇതിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അടക്കം ഹാജരാക്കണം.

ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്കാണ് കൂടെ യാത്ര ചെയ്യാന്‍ കഴിയുക. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൂടെ കൂട്ടാനും അനുമതിയുണ്ട്. ഇ-മെയിലിലോ വാട്സ് ആപിലോ വരേണ്ട ജില്ലയിലെ കളക്ടർക്ക് അപേക്ഷ നൽകണം. അതിർത്തിയിൽ പരിശോധിച്ച് കേരളത്തിലെ താമസക്കാരിയാണെന്ന് ഉറപ്പുവരുത്തണം. കോവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അതത് ജില്ലകളില്‍ നിരീക്ഷണത്തിലിരിക്കേണ്ടി വരും. ലക്ഷണമില്ലെങ്കിൽ വീടുകളിൽ ക്വാറന്‍റൈനില്‍ കഴിയണം. വീട്ടിൽ എത്തിയ ശേഷം ജില്ലാ ഭരണകൂടത്തെ വിവരം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.