LiveTV

Live

Kerala

‘ഇദ്ദേഹത്തെ കണ്ടാൽ വൈറസ് നാണിച്ച് ആത്മഹത്യ ചെയ്യും’കെ.എം ഷാജിക്കെതിരെ പരിഹാസവുമായ് എം.സ്വരാജ്

‘ഓഖിയെയും, നിപയെയും, പ്രളയത്തെയും പൊരുതിത്തോൽപ്പിച്ച ഐക്യകേരളം കൊറോണയെയും കെ.എം ഷാജിയെയും അതിജീവിയ്ക്കുമെന്നതിൽ സംശയമില്ല’

‘ഇദ്ദേഹത്തെ കണ്ടാൽ വൈറസ് നാണിച്ച് ആത്മഹത്യ ചെയ്യും’കെ.എം ഷാജിക്കെതിരെ പരിഹാസവുമായ് എം.സ്വരാജ്

സ്പ്രിംഗ്ലർ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുായി രംഗത്തെത്തിയ കെ.എം ഷാജിയെ പരഹസിച്ച് എം.സ്വരാജ് എം.എല്‍.എ. തന്‍റ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വരാജ് മുസ്‍ലിം ലീഗ് എം.എല്‍.എ ആയ ഷാജിക്കെതിരെ പരിഹാസം ചൊരിഞ്ഞത്. ലോകം മുഴുവന്‍ കോവിഡിനെതിരെ പോരാടുമ്പോള്‍ മനുഷ്യനെതിരെ വൈറസിനൊപ്പം ചേരാന്‍ കെ.എം ഷാജിക്ക് മാത്രമേ കഴിയൂ എന്നായിരുന്നു സ്വരാജിന്‍റെ വിമര്‍ശനം. ‘ആഗോള ദുരന്തമായി ഒരു മനുഷ്യന്‍’ എന്ന് തുടങ്ങുന്ന കുറിപ്പില്‍ മനുഷ്യകുലം അതിജീവനത്തിനു വേണ്ടി ഒരുമിച്ചു പൊരുതുകയാണെന്നും മനുഷ്യനും വൈറസും തമ്മിലുള്ള യുദ്ധത്തില്‍
മറ്റൊന്നും പ്രസക്തമല്ലെന്നും സ്വരാജ് കുറിച്ചു.

‘ഇവിടെ മനുഷ്യനും വൈറസും തമ്മിലാണ് യുദ്ധം,
മറ്റൊന്നും പ്രസക്തമല്ല. ഈ സമയത്ത് മനുഷ്യനെതിരെ വൈറസിനൊപ്പം ചേരാൻ കെ.എം. ഷാജിയ്ക്കു മാത്രമേ കഴിയൂ’ സ്വരാജ് പറഞ്ഞു. അന്ധമായ സി.പി.എം വിരോധവും, പിണറായി വിരോധവും അദ്ദേഹത്തിൻ്റെ സമനില തെറ്റിച്ചിരിയ്ക്കുകയാണെന്ന് ആരോപിച്ച സ്വരാജ് ഒരു ജനത മുഴുവന്‍ ഒറ്റക്കെട്ടായി പൊരുതുമ്പോൾ കേരളം നശിയ്ക്കണമെന്നും താനൊഴികെ സകലരും തുലയണമെന്നും ചിന്തിയ്ക്കുന്ന വികൃത മനസിൻ്റെ ഉടമയാണ് ഷാജിയെന്നും കൂട്ടിച്ചേര്‍ത്തു.

‘ഈ എം.എൽ.എയെ കൊറോണ വൈറസുള്ള പ്രതലങ്ങളിൽ എത്തിയ്ക്കാൻ കഴിയുമെങ്കിൽ അത് പരിഗണിയ്ക്കണം. ഇദ്ദേഹത്തെ ക്കണ്ടാൽ വൈറസ് നാണിച്ച് ആത്മഹത്യ ചെയ്യും. ഈ വൈറസൊന്നും അദ്ദേഹത്തെ ബാധിയ്ക്കുകയുമില്ല’ എം സ്വരാജ് പറഞ്ഞു. ഓഖിയെയും, നിപയെയും, പ്രളയത്തെയും പൊരുതിത്തോൽപ്പിച്ച ഐക്യകേരളം കൊറോണയെയും കെ.എം ഷാജിയെയും അതിജീവിയ്ക്കുമെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു

എം. സ്വരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ആഗോള ദുരന്തമായി ഒരു മനുഷ്യൻ .... മനുഷ്യകുലം അതിജീവനത്തിനു വേണ്ടി ഒരുമിച്ചു പൊരുതുകയാണ് . ഈ കുറിപ്പെഴുതുമ്പോൾ...

Posted by M Swaraj on Thursday, April 16, 2020