LiveTV

Live

Kerala

സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കോവിഡ്; അഞ്ച് ജില്ലകളില്‍ സാധാരണ ജീവിതം ഭാഗികമായി അനുവദിക്കും

കണ്ണൂര്‍ ജില്ലയില്‍ നാല് പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ രണ്ട് പേര്‍ക്കും കാസര്‍കോട്ട് ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കോവിഡ്; അഞ്ച് ജില്ലകളില്‍ സാധാരണ ജീവിതം ഭാഗികമായി അനുവദിക്കും

സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയില്‍ നാല് പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ രണ്ട് പേര്‍ക്കും കാസര്‍കോട്ട് ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ വിദേശത്തുനിന്നു വന്നവരാണ്. രണ്ടു പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം പിടിപെട്ടത്.

സം​സ്ഥാ​ന​ത്ത് 88,885 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. വീ​ടു​ക​ളി​ൽ 88,332 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​ത് 532 പേ​രാ​ണ്. ഇ​ന്ന് മാ​ത്രം 108 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തു​വ​രെ 17,400 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തി​ൽ16,459 എ​ണ്ണം രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു‌​ടെ എ​ണ്ണ​ത്തി​ന്‍റെ മൂ​ന്ന​ര​ട്ടി​യ​ല​ധി​ക​മാ​ണ് രോ​ഗ മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

വിദേശ പൗരന്മാന്‍

ബ്രിട്ടിഷ് എയർവെയ്സിന്റെ പ്രത്യേക വിമാനം ഇന്നലെ കൊച്ചിയിൽനിന്നും തിരുവനന്തപുരത്ത് നിന്നും 268 യാത്രക്കാരുമായി ബ്രിട്ടനിലേക്കു പോയി. കോവിഡ് രോഗം ഭേദപ്പെട്ട 7 വിദേശപൗരന്മാരും ഇതിലുണ്ട്. സംസ്ഥാനം കോവിഡ് പ്രതിരോധത്തിൽ ഉണ്ടാക്കിയ നേട്ടത്തിന്റെ സൂചനയാണിത്. കേരളത്തിന് പ്രത്യേകം നന്ദി അറിയിച്ചാണ് അവർ പോയത്.

ഇവിടെ കേന്ദ്രസർക്കാർ ലോക്ഡൗൺ മേയ് 3 വരെ നീട്ടിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ സംസ്ഥാനം അംഗീകരിച്ചു നടപ്പാക്കുകയാണ്. ഹോട്സ്പോട്ട് അല്ലാത്ത ജില്ലകളിൽ ഏപ്രിൽ 20 മുതൽ കേന്ദ്രം ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്താകെ ബാധകമായ നിയന്ത്രങ്ങൾ, ഉദാഹരണത്തിന് വിമാന യാത്ര, ട്രെയിൻ, മെട്രോ, മറ്റു പൊതുഗതാഗത മാർഗങ്ങള്‍ എന്നിവ പൂർണമായി നിരോധിച്ചിരിക്കുകയാണ്. സംസ്ഥാനം വിട്ടുള്ള യാത്രയും ജില്ല വിട്ടുള്ള യാത്രയും നിയന്ത്രണങ്ങളുണ്ട്. അതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം കേന്ദ്രസർക്കാർ നിർത്തിയിരിക്കുകയാണ്. എല്ലാ നിയന്ത്രണങ്ങളും സംസ്ഥാനത്ത് തുടരുകയും നടപ്പാക്കുകയും ചെയ്യും.

എല്ലാവരും മാസ്ക് ധരിക്കണം

ജനങ്ങൾ പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്ക് ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായി ധരിച്ച രാജ്യങ്ങളില്‍ കോവിഡ് വ്യാപനത്തില്‍ കാര്യമായ കുറവു സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എല്ലാവരും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ചത്.

അഞ്ച് ജില്ലകളില്‍ സാധാരണ ജീവിതം ഭാഗികമായി അനുവദിക്കും

കോവിഡ് 19 കേസുകകള്‍ കുറവുള്ള ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളെ മൂന്നാമത്തെ മേഖലയായി കണക്കാക്കി സാധാരണ ജീവിതം ഭാഗികമായി അനുവദിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പുഴയില്‍ മൂന്നും തിരുവനന്തപുരം ജില്ലയില്‍ രണ്ടും പാലക്കാട് ജില്ലയില്‍ മൂന്നും തൃശ്ശൂര്‍, വയനാട് ജില്ലകളില്‍ ഒന്നു വീതവും കോവിഡ് 19 കേസുകളാണ് ഉള്ളത്. ഹോട്ട്സ്‌പോട്ടായി കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ള തിരുവനന്തപുരം ജില്ലയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നുണ്ട്. തിരുവനന്തപുരത്തെ മൂന്നാമത്തെ മേഖലയില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെ മുന്നില്‍വെക്കും.

സാധാരണ ജീവിതം ഭാഗികമായി അനുവദിക്കുമെങ്കിലും നിയന്ത്രണങ്ങളെല്ലാം ഈ ജില്ലകളിലും ബാധകമായിരിക്കും. സിനിമാ തീയേറ്ററുകളും ആരാധനാലയങ്ങളും അടക്കമുള്ളവ അടച്ചിടും. കൂട്ടംകൂടലോ പൊതു - സ്വകാര്യ പരിപാടികളോ അനുവദിക്കില്ല. ഈ ജില്ലകളിലെ ഹോട്ട്സ്‌പോട്ടുകള്‍ പ്രത്യേകം കണ്ടെത്തി അടച്ചിടും. എന്നാല്‍ ചില ഇളവുകള്‍ അനുവദിക്കും.

കടകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ വൈകീട്ട് ഏഴുവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന തരത്തിലുള്ള ഇളവുകളാവും നല്‍കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഏപ്രില്‍ 20 മുതൽ വാഹനങ്ങള്‍ നിരത്തിലിറക്കാൻ പ്രത്യേക ക്രമീകരണം

ഏപ്രിൽ 20 മുതൽ വാഹനങ്ങൾ നിരത്തിൽ ഇറക്കുന്നതിന് പ്രത്യേകം ക്രമീകരണം ഏർപെടുത്തുമെന്നു മുഖ്യമന്ത്രി അറിയിച്ചു. ഇടവിട്ട ദിവസങ്ങളിൽ വാഹനങ്ങൾ ഓടിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തും. ഒറ്റ, ഇരട്ട അക്ക നമ്പർ വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഓടാൻ അനുവദിക്കുന്ന രീതിയിലാണ് ഇളവുകൾ.

നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ അടക്കം കേടുവരാതിരിക്കാൻ ഇടയ്ക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിന് ആഴ്ചയിൽ ഒരു ദിവസം അനുമതി നൽകും. യൂസ്ഡ് കാർ ഷോറൂമുകൾക്കും പ്രൈവറ്റ് ബസ്, വാഹന വിൽപനക്കാരുടെ വാഹനങ്ങൾ എന്നിവർക്ക് ഈ അവസരം ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കും.

ഹോട്സ്പോട്ടുകൾ അല്ലാത്ത സ്ഥലങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താം. എന്നാൽ തൊഴിലാളികളുടെ ആരോഗ്യ പരിശോധന നിർബന്ധമാണ്. തൊഴിലുടമയ്ക്കായിരിക്കും ഇതിന്റെ ചുമതല. വ്യവസായ മേഖലയിൽ കഴിയുന്നത്ര പ്രവർത്തനം ആരംഭിക്കും. കേന്ദ്രമാനദണ്ഡങ്ങൾ ഇതിനും ബാധകമാണ്. പ്രത്യേക പ്രവേശന കവാടം വേണം. ജീവനക്കാർക്കു വാഹന സൗകര്യവും ഏർപെടുത്തണം.

കൂടുതൽ ജീവനക്കാരുണ്ടെങ്കിൽ ഒരു സമയം 50 ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ. റബർ സംസ്കരണ യൂണിറ്റുകൾക്കും പ്രവർത്തന അനുമതി ലഭിച്ചു. ലൈഫ് പദ്ധതി ഉൾപ്പെടെ കെട്ടിടനിർമാണ പ്രവര്‍ത്തനങ്ങൾ തുടരാം. തദ്ദേശ സ്ഥാപനങ്ങൾ ഇതിന് ആവശ്യമായ അനുമതി നൽകണം. കാർഷിക വൃത്തി എല്ലാ പ്രദേശങ്ങളിലും അനുവദിക്കണം. കാർഷികോല്‍പന്നങ്ങൾ സംഭരിച്ച് മാർക്കറ്റിലെത്തിച്ചു വിൽപന നടത്താം. വെളിച്ചെണ്ണ ഉൾപ്പെടെ ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ പ്രവർത്തിപ്പിക്കാം. കാർഷികമൂല്യ വർധിക ഉൽപ്പന്നങ്ങൾ നിർമിക്കുന്ന യൂണിറ്റുകൾക്കും അനുമതിയായി.

അക്ഷയ സെന്ററുകൾ തുറക്കാം. പഞ്ചായത്ത് ഓഫിസുകളും വില്ലേജ് ഓഫിസുകളും കൃഷി ഭവനുകളും തുറക്കണം. ആശുപത്രികൾ, ക്ലിനിക്കുകൾ, ലാബുകൾ, ഫിസിയോതെറപ്പി യൂണിറ്റുകൾ തുറക്കാം. തദ്ദേശ സ്ഥാപനങ്ങൾ മൊബൈൽ മെഡിക്കൽ യൂണിറ്റ്, ടെലിമെഡിസിൻ സൗകര്യങ്ങൾ ഒരുക്കണം. ഡോക്ടർമാർക്ക് വീടുകളിലെത്തി രോഗികളെ പരിശോധിക്കാൻ വാഹനസൗകര്യം നൽകും. ബാർബർ ഷോപ്പുകൾ തുറക്കാം. എസി പാടില്ല. രണ്ടുപേരിൽ കൂടുതൽ കടയിലുണ്ടാകരുതെന്നും മുഖ്യമന്ത്രി അറിയിച്ചു.