LiveTV

Live

Kerala

ലോക്ക് ഡൗൺ: ഹോസ്റ്റൽ ഫീസ് ഒഴിവാക്കി സർക്കാർ ഉത്തരവ്

സർവകലാശാലകൾ, സർക്കാർ, എയ്ഡഡ്, സ്വകാര്യ കോളജുകൾ, എൻജിനിയറിംഗ് കോളജുകൾ എന്നിവയ്ക്ക് ഉത്തരവ് ബാധകമാണ്.

ലോക്ക് ഡൗൺ: ഹോസ്റ്റൽ ഫീസ് ഒഴിവാക്കി സർക്കാർ ഉത്തരവ്

ലോക്ക് ഡൗൺ കാരണം വീടുകളിലേക്ക് മടങ്ങാനാകാതെ ഹോസ്റ്റലുകളിൽ കുടുങ്ങിയ വിദ്യാര്‍ഥികളില്‍ നിന്നും ഹോസ്റ്റല്‍ ഫീസ് വാങ്ങരുതെന്ന് സർക്കാർ. സർവകലാശാലകൾ, സർക്കാർ, എയ്ഡഡ്, സ്വകാര്യ കോളജുകൾ, എൻജിനിയറിംഗ് കോളജുകൾ എന്നിവയ്ക്ക് ഉത്തരവ് ബാധകമാണ്. മാർച്ച് 23 മുതൽ മേയ് 15 വരെയുള്ള ഫീസ് വാങ്ങരുത്. ലൈബ്രറി പുസ്തകങ്ങളുടെ പിഴയും ഒഴിവാക്കി.