LiveTV

Live

Kerala

കോവിഡ് പരിശോധന: നിര്‍ണായക കണ്ടെത്തലുമായി ശ്രീചിത്ര മെഡിക്കല്‍ സെന്‍റര്‍

കൊറോണ വൈറസിന്‍റെ എന്‍ ജീന്‍ കണ്ടെത്തുന്ന ആര്‍ടി ലാംപ് സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ അടിസ്ഥാന ടെസ്റ്റ് കിറ്റ് ആണ് ശ്രീചിത്ര വികസിപ്പിച്ചെടുത്തത്.

കോവിഡ് പരിശോധന: നിര്‍ണായക കണ്ടെത്തലുമായി  ശ്രീചിത്ര മെഡിക്കല്‍ സെന്‍റര്‍

കോവിഡ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തലുമായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്‍റര്‍. കൊറോണ വൈറസിന്‍റെ എന്‍ ജീന്‍ കണ്ടെത്തുന്ന ആര്‍ടി ലാംപ് സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ അടിസ്ഥാന ടെസ്റ്റ് കിറ്റ് ആണ് ശ്രീചിത്ര വികസിപ്പിച്ചെടുത്തത്. ലോകത്ത് ആദ്യമായാണ് കൊറോണ വൈറസിന്‍റെ എന്‍ ജീന്‍ കണ്ടെത്തുന്ന ഉപകരണം വികസിപ്പിച്ചെടുക്കുന്നത്.

ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ ഉപകരണത്തിന് നൂറ് ശതമാനം കൃത്യതയുണ്ടെന്ന് തെളിഞ്ഞു. ഇക്കാര്യം ഐസിഎംആറിനെ അറിയിച്ചെന്നും അനുമതി ലഭിച്ചാല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാനാവുമെന്നും ശ്രീചിത്ര മെഡിക്കല്‍ സെന്‍റര്‍ അറിയിച്ചു. ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആഷാ കിഷോര്‍, ഡോ. ഹരികൃഷ്ണ വര്‍ണ, ഡോ. അനൂപ് കുമാര്‍, ശാസ്ത്രജ്ഞരായ അമല്‍ വില്‍സണ്‍, സ്വാതി എസ് നായര്‍, രസിത എന്നിവരടങ്ങുന്ന സംഘമാണ് ഉപകരണം വികസിപ്പിച്ചെടുത്തത്.

ജനിതക വ്യതിയാനം ഉണ്ടായാൽ പോലും ഫലം ശരിയായ രീതിയിൽ ലഭ്യമാക്കുന്ന രീതിയിലുള്ളതാണ്​ വികസിപ്പിച്ചെടുത്ത ഉപകരണം. പരിശോധനക്ക്​ എടുക്കുന്ന സമയം, കൃത്യത എന്നിവയാണ്​ ഇവയിൽ പ്രധാനം. ഈ ഉപകരണം വഴി പത്തുമിനിട്ടിനുള്ളിൽ ഫലം ലഭിക്കും. സാമ്പിൾ ശേഖരിക്കുന്നതുമുതൽ പരിശോധന വരെ രണ്ടു മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാനാക​ും. ഒരു മെഷീനിൽ ഒരു ബാച്ചിൽ 30ഓളം സാമ്പിളുകൾ പരിശോധിക്കാവുന്ന രീതിയിലാണ്​ സജ്ജീകരണം. ഇതോടെ പരിശോധന വ്യാപകമാക്കാൻ സാധിക്കുമെന്നും ഒരു പരിശോധനക്ക്​ ആയിരത്തിൽ താഴെ മാത്രമേ ചിലവ്​ വരുവെന്നും ശ്രീചിത്ര വ്യക്തമാക്കുന്നു.

ചെെന, അമേരിക്ക, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ പിസിആർ ഉപയോ​ഗിച്ചാണ് എൻ - ജീൻ ‍പരിശോധിക്കുന്നത്. ജപ്പാനിൽ ആര്‍ടി ലാംപ് വികസിപ്പിച്ചിടുണ്ടെങ്കിലും അത് മറ്റൊരു ജീനിൽ പരിശോധന നടത്താൻ ആണ്. ഇന്ത്യയിൽ WHO പ്രോട്ടോകോൾ അനുസരിച്ച് ഇ - ജീനിലാണ് സാധാരണ പരിശോധന നടത്തുന്നത്. ആ ടെസ്റ്റിൽ പോസിറ്റീവായാൽ മറ്റൊരു കൺഫമേട്രി ടെസ്റ്റ് കൂടെ നടത്തേണ്ടി വരും. പക്ഷേ ഞങ്ങൾ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ടെസ്റ്റ് ഡബിളി കൺഫമേട്രിയാണ്. പിസിആർ ഉപയോ​ഗിച്ച് എൻ - ജീനിനെ ആംപ്ളിഫെെ ചെയ്യാൻ രണ്ട് മണിക്കൂർ എടുക്കും. എന്നാൽ ആര്‍ടി ലാംപ് ഉപയോ​ഗിച്ച് പത്ത് മിനിട്ട് കൊണ്ട് അത് ആപ്ളിഫെെ ചെയ്യാം. അതു കൊണ്ട് തന്നെ ഈ ടെസ്റ്റ് കിറ്റ് വളരെ വേ​ഗതയുള്ളതാണ്. മാത്രമല്ല 100 % ആക്കുറസി ഉറപ്പ് നൽകാൻ കഴിയും. സാധാരണ ഒരു ലാബ് ടെക്നീഷൻ വരെ ഈ ടെസ്റ്റ് കിറ്റ് വെച്ച് കൊറോണ സ്ഥിരീകരിക്കാൻ സാധിക്കും. നിലവിൽ ടെസ്റ്റ് നടത്തുന്നതിന് 4500 രൂപ ആകും. പക്ഷേ ഈ ടെസ്റ്റ് കിറ്റ് ഉപയോ​ഗിച്ച് ടെസ്റ്റ് ​നടത്താൻ 1000 രൂപയെ ചിലവ് വരുകയുള്ളു. ​ചുരുക്കത്തിൽ വളരെ ചിലവ് കുറഞ്ഞ ഏറ്റവും വേ​ഗതയേറിയ ചുരുങ്ങിയ ഇൻഫ്രാസ്​ട്രക്ചർ മാത്രം ആവശ്യമുള്ള ടെസ്റ്റ് കിറ്റ് ആണെന്നും അവർ പറഞ്ഞു.

ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ ഉപകരണത്തിന് നൂറ് ശതമാനം കൃത്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.. ഇക്കാര്യം ഐസിഎംആറിനെ അറിയിച്ചെന്നും അനുമതി ലഭിച്ചാല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാനാവുമെന്നും ശ്രീചിത്ര മെഡിക്കല്‍ സെന്‍റര്‍ അറിയിച്ചു