LiveTV

Live

Kerala

ആലപ്പുഴയില്‍ മടങ്ങിവരുന്ന പ്രവാസികള്‍ക്ക് ഹൗസ് ബോട്ടുകളില്‍ ഐസോലേഷന്‍ സൗകര്യം 

ഹൗസ് ബോട്ടുകളില്‍ 2000 ഐസോലെഷന്‍ ബെഡുകൾ സജ്ജമാക്കിയതായി മന്ത്രി ജി സുധാകരന്‍

ആലപ്പുഴയില്‍ മടങ്ങിവരുന്ന പ്രവാസികള്‍ക്ക് ഹൗസ് ബോട്ടുകളില്‍ ഐസോലേഷന്‍ സൗകര്യം 

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം ആലപ്പുഴയില്‍ മടങ്ങി വരുന്ന പ്രവാസികള്‍ക്ക് ഹൗസ് ബോട്ടുകളില്‍ ഐസോലേഷനില്‍ കഴിയാം. ഹൗസ് ബോട്ടുകളില്‍ 2000 ഐസോലെഷന്‍ ബെഡുകൾ സജ്ജമാക്കിയതായി മന്ത്രി ജി സുധാകരന്‍ അറിയിച്ചു. നേരത്തെ ഹൗസ് ബോട്ട് ഉടമകളുമായി ജില്ലാ ഭരണകൂടം ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ലോക്ക് ഡൗണിനു ശേഷം ജില്ലയിലേക്ക് കൂടുതല്‍ പ്രവാസികള്‍ മടങ്ങിയെത്തുന്ന സാഹചര്യമുണ്ടായാല്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് ഹൗസ് ബോട്ടുകളില്‍ ഐസോലെഷന്‍ ബെഡുകള്‍ ക്രമീകരിക്കുക. ഹൗസ് ബോട്ട് ഉടമകളുടെ സംഘടനകള്‍ ഇതിനായി നേരത്തെ സന്നദ്ധതയറിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ 2000 ഹൗസ് ബോട്ടുകള്‍ ഇതിനായി സജ്ജീകരിക്കും. ജില്ലയില്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന സംവിധാനമെന്ന നിലയിലാണ് ജില്ലാ ഭരണകൂടം ഹൗസ് ബോട്ടുകളുടെ സാധ്യത തേടിയത്.

സര്‍ക്കാര്‍ നല്‍കുന്ന പലവ്യഞ്ജന കിറ്റുകളുടെ വിതരണവും ജില്ലയില്‍ പുരോഗമിക്കുന്നു. 1038 കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കി. ഇന്ന് മുതല്‍ ശേഷിക്കുന്നവർക്ക് നല്‍കും.