LiveTV

Live

Kerala

വയനാട് അതിർത്തിയിലിട്ട മണ്ണിന് മുകളില്‍ മുള്‍ച്ചെടി വിതറി കാൽനടയാത്രയും വിലക്കി കർണാടക

കാൽനടയാത്ര സാധ്യമല്ലാത്തവിധം മുൾച്ചെടികൾ പരക്കെ വിതറിയിട്ടുണ്ട്. തോൽപ്പെട്ടിയിൽ നിന്നുള്ള ഗ്രാമീണർ ചികിത്സ ആവശ്യത്തിന് കുട്ട ആശുപത്രിയെയാണ് ആശ്രയിക്കുന്നത്.

വയനാട് അതിർത്തിയിലിട്ട മണ്ണിന് മുകളില്‍ മുള്‍ച്ചെടി വിതറി  കാൽനടയാത്രയും വിലക്കി കർണാടക

കേരള- കർണാടക അതിർത്തിയിൽ മണ്ണിട്ട് മൂടിയതിനുപുറമേ മുൾച്ചെടികൾ വിതറി കാൽനടയാത്രയും നിഷേധിച്ച് കർണാടക സര്‍ക്കാര്‍. വയനാട്ടിലെ തോൽപ്പെട്ടി അതിർത്തിയോട് ചേർന്ന് കുട്ടയിലാണ് ഗ്രാമീണരുടെ കാൽനടയാത്രയും മുടക്കിയത്.

തോൽപ്പെട്ടി ചെക്ക് പോസ്റ്റിനോട് ചേർന്ന് കുട്ട പോലീസ് ഗേറ്റിന് സമീപം നേരത്തെ മണ്ണിട്ടു മൂടിയതിനു മുകളിലാണ് കർണാടക അധികൃതർ മുൾച്ചെടികൾ വിതറിയത്. അതിർത്തി ഗ്രാമങ്ങളിലെ ആളുകൾ അത്യാവശ്യ കാര്യങ്ങൾക്കായി ഈ മൺകൂന മറികടന്നാണ് നടന്ന പോയിരുന്നത്. ഇതുകൂടി വിലക്കിയിരിക്കുകയാണ് കർണാടകയിപ്പോൾ.

കാൽനടയാത്ര സാധ്യമല്ലാത്തവിധം മുൾച്ചെടികൾ പരക്കെ വിതറിയിട്ടുണ്ട്. തോൽപ്പെട്ടിയിൽ നിന്നുള്ള ഗ്രാമീണർ ചികിത്സ ആവശ്യത്തിന് കുട്ട ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. അതിർത്തി കടന്നുള്ള കാൽനടയാത്ര പോലും വിലക്കിയതോടെ പരിസരത്തെ എസ്റ്റേറ്റുകളിലെ ജോലിക്കാരും അവശ്യവസ്തുക്കൾ ലഭിക്കാതെ പ്രയാസത്തിലായി.

കർണാടക അതിർത്തി ഗ്രാമങ്ങളിൽ നിന്നുള്ളവർക്ക് ചികിത്സ ആവശ്യാർത്ഥം വയനാട്ടിലേക്ക് വരുന്നതിന് തടസ്സമില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കിയതിന് പിന്നാലെയാണ് കർണാടക അധികൃതർ കാൽനടയാത്രപോലും വിലക്കിയത്.