LiveTV

Live

Kerala

കൊല്ലത്ത് രണ്ട് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവികള്‍ പൊലീസ് പരിശോധിച്ച് വരികയാണ്

കൊല്ലത്ത് രണ്ട് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍

കൊല്ലം വിളക്കുടിയിൽ പ്രസവിച്ച് രണ്ട് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പുനലൂർ വിളക്കുടി സ്നേഹതീരത്തിന് മുന്നിലെ വീടിന് മുന്നിലാണ് പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കിട്ടിയത്. ഇന്നലെ അർധരാത്രിയോടെയാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട വീട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

കുന്നിക്കോട് പൊലീസ് കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറും. കുഞ്ഞ് പൂർണ ആരോഗ്യവതിയാണെന്ന് ഡോക്ടർമാർ അറിയിച്ചു.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവികള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.