LiveTV

Live

Kerala

ലോക്ക്ഡൗൺ കാലാവധി: ഏപ്രില്‍ 13ലെ മന്ത്രിസഭയോഗത്തിന് ശേഷം അന്തിമതീരുമാനമെന്ന് സര്‍ക്കാര്‍

കോവിഡ് 19 നുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് മന്ത്രിസഭയോഗം.

ലോക്ക്ഡൗൺ കാലാവധി: ഏപ്രില്‍ 13ലെ മന്ത്രിസഭയോഗത്തിന് ശേഷം അന്തിമതീരുമാനമെന്ന് സര്‍ക്കാര്‍

കോവിഡ് 19 നുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് മന്ത്രിസഭയോഗം. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോടും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണ്. ലോക്ക്ഡൗൺ കാലാവധി നീട്ടുന്ന കാര്യത്തിൽ കേന്ദ്ര നിര്‍ദ്ദേശം അറിഞ്ഞ ശേഷം 13 ന് വീണ്ടും മന്ത്രിസഭ, യോഗം ചേര്‍ന്ന് തുടര്‍ നടപടി തീരുമാനിക്കും

ലോക്ഡൗണ്‍ പിന്‍വലിക്കണമെങ്കില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍... വിദഗ്ധ സമിതി പറയുന്നത് ഇങ്ങനെ...
Also Read

ലോക്ഡൗണ്‍ പിന്‍വലിക്കണമെങ്കില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍... വിദഗ്ധ സമിതി പറയുന്നത് ഇങ്ങനെ...

സംസ്ഥാനത്തെ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കോവിഡ് 19 നുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ ഫലപ്രദമാണ്. എല്ലാ ജില്ലകളിലേയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്തു. കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നാണ് പൊതു വിലയിരുത്തല്‍. കാസര്‍ഗോഡ് കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും അവിടേയും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണ്. കൂടുതല്‍ സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. അതുകൊണ്ട് അടുത്ത ഒരാഴ്ച കൂടി കര്‍ശനമായ നിയന്ത്രങ്ങള്‍ അവിടെ തുടരേണ്ടി വരും. അതിർത്തികളിലൂടെയല്ലാതെ കാട്ടുപാതകളിലൂടേയും മറ്റും തമിഴ്നാട് ഉൾപ്പെടെ ഉള്ള സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ആളുകൾ വരുന്നുണ്ട്. ഇതുതടയാൻ ഇത്തരം പാതകളിലും കർശന പരിശോധനയ്ക്ക് നിർദേശം നൽകി.

പച്ചക്കറി സംഭരണം വ്യാപകമാക്കും. പഞ്ചായത്തുകളിലെ ചന്തകളിലൂടെ ഹോർട്ടികോർപ്പും കൃഷി വകുപ്പും പച്ചക്കറി സംഭരിക്കും. ജലസേചന വകുപ്പിനെ അവശ്യ സർവീസാക്കി ഉത്തരവിറക്കും. വർക്ക്ഷോപ്പുകളും സ്പെയർ പാർട്സ് കടകളും ഞായർ, വ്യാഴം ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ പ്രവർത്തിക്കും. പരമാവധി എട്ടു ജീവനക്കാരെയേ അനുവദിക്കൂ. അപ് ഹോൾസറി, പെയിന്റിംഗ്, കാർ വാഷ് എന്നിവയ്ക്ക് അനുവാദമില്ല. ടയർ പഞ്ചർ പോലുള്ള അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാം.

വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ വർക്‌ഷോപ്പുകള്‍ തുറക്കാം; രാവിലെ 10 മുതല്‍ 5 വരെ പ്രവര്‍ത്തിക്കാം
Also Read

വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ വർക്‌ഷോപ്പുകള്‍ തുറക്കാം; രാവിലെ 10 മുതല്‍ 5 വരെ പ്രവര്‍ത്തിക്കാം