LiveTV

Live

Kerala

ജമാഅത്തെ ഇസ്‍ലാമിക്കെതിരെ വ്യാജ പ്രചാരണം ; യുവാവിന് എതിരെ പോലീസ് കേസെടുത്തു

സമൂഹമാധ്യമങ്ങളിലൂടെ ജമാഅത്തെ ഇസ്‍ലാമിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കേസ് എടുത്തത് കൊയിലാണ്ടി പോലീസ്

ജമാഅത്തെ ഇസ്‍ലാമിക്കെതിരെ വ്യാജ പ്രചാരണം ;
യുവാവിന് എതിരെ പോലീസ് കേസെടുത്തു

ജമാഅത്തെ ഇസ്‍ലാമി കമ്മ്യൂണിറ്റി കിച്ചനില്‍ വിഷം കലര്‍ത്തുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയാള്‍ക്കെതിരെ കേസ് എടുത്തു. അരിക്കുളം സ്വദേശിയായ രഞ്ജിത്തിന് എതിരെയാണ് കൊയിലാണ്ടി പോലീസ് കേസ് എടുത്തത്.

രജ്‍ഞിത്ത് അരിക്കുളം എന്ന ഫേസ് ബുക്ക് അക്കൌണ്ടില്‍ നിന്നായിരുന്നു അപവാദ പ്രചാരണം. ജമാഅത്തെ ഇസ്ലാമിയെ സൂക്ഷിക്കുക, മനുഷ്യാവാകാശം പറയാന്‍ വേണ്ടി അവര്‍ നാട്ടിലെ കമ്യൂണിറ്റി കിച്ചനില്‍ വിഷം ഇടാന്‍ മടിക്കില്ലെന്നായിരുന്നു പോസ്റ്റ്. ഇത് കോറോണ വൈറസിനെതിരെ ജനങ്ങള്‍ ഒറ്റകെട്ടായി പോരാടുമ്പോള്‍ പകര്‍ച്ചവ്യാധി തടയാനുള്ള ശ്രമങ്ങളെ തുരങ്കം വെയ്ക്കുന്നതാണെന്ന് കാണിച്ച് ജമാഅത്തെ ഇസ്‍ലാമി കൊയിലാണ്ടി ഏരിയാസെക്രട്ടറി സമീര്‍ എംഎം പോലീസില്‍ പരാതി നല്‍കി. സമൂഹത്തില്‍ മതസ്പര്‍ധ സൃഷ്ടിക്കാനാണ് ഫേസ് ബുക്കിലൂടെ രജ്ഞിത്ത് ശ്രമിച്ചതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകനായ രജ്ഞിത്തിന് എതിരെ കൊയിലാണ്ടി പോലീസ് കേസ് എടുക്കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153,120 (o) എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ .

ജമാഅത്തെ ഇസ്‍ലാമിക്കെതിരെ വ്യാജ പ്രചാരണം ;
യുവാവിന് എതിരെ പോലീസ് കേസെടുത്തു