LiveTV

Live

Kerala

തിരൂരിൽ ലോക്ഡൗണിടെ പുറത്തിറങ്ങിയ ആൾ പൊലീസിനെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് മരിച്ചു

തിരൂർ കട്ടച്ചിറ ഡിസ്പെൻസറിക്കു സമീപം ആറു പേർ കൂടി നിൽക്കുന്നതിനിടെയാണ് പൊലീസ് എത്തിയത്.

തിരൂരിൽ ലോക്ഡൗണിടെ പുറത്തിറങ്ങിയ ആൾ പൊലീസിനെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് മരിച്ചു

മലപ്പുറം തിരൂരിൽ ലോക്ഡൗണിടെ പുറത്തിറങ്ങിയ ആൾ പൊലീസിനെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് മരിച്ചു. തിരൂർ തെക്കുംമുറി നടുപറമ്പത്ത് സുരേഷ് (42) ആണ് മരിച്ചത്.

തിരൂർ കട്ടച്ചിറ ഡിസ്പെൻസറിക്കു സമീപം ആറു പേർ കൂടി നിൽക്കുന്നതിനിടെയാണ് പൊലീസ് എത്തിയത്. 2 പേരെ കസ്റ്റഡിയിലെടുത്തപ്പോൾ സുരേഷ് ഉൾപ്പെടെയുള്ളവർ ചിതറിയോടി. ഏറെ നേരമായിട്ടും സുരേഷിനെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് പാടത്ത് മൃതദേഹം കണ്ടത്.

ശരീരത്തിൽ പരുക്കുകളില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.