LiveTV

Live

Kerala

വീട്ടുജോലിക്കാരായ അതിഥി തൊഴിലാളികളെ വീട്ടില്‍ നിന്ന് ഇറക്കിവിട്ട് റവന്യൂ ഉദ്യോഗസ്ഥന്‍

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രദേശികമായി നേതൃത്വം നൽക്കുന്ന ഉദ്യോഗസ്ഥൻ തന്നെയാണ് അതിഥി തൊഴിലാളികളെ ഇറക്കിവിട്ടത്.

വീട്ടുജോലിക്കാരായ അതിഥി തൊഴിലാളികളെ വീട്ടില്‍ നിന്ന് ഇറക്കിവിട്ട് റവന്യൂ ഉദ്യോഗസ്ഥന്‍

ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ വീട്ടുജോലിക്ക് നിന്ന അതിഥി തൊഴിലാളികളെ റവന്യൂ ഉദ്യോഗസ്ഥനായ വീട്ടുടമ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. പാലക്കാട് ഒലവക്കോട്ട് നിന്നാണ് വീട്ടുടമ തൊഴിലാളികളെ വാഹനത്തില്‍ കയറ്റി വിട്ടത്. പൊലീസിന്റെ വാഹന പരിശോധനയില്‍ കണ്ടെത്തിയ ഇവരെ തിരിച്ച് റവന്യൂ ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് തന്നെ അയച്ചു. ശ്രീകൃഷ്ണപുരത്ത് താമസിക്കുന്ന തൊഴിലാളികളുടെ സുഹൃത്തിന്റെ വീട്ടിലേക്കാണ് ഇവരെ അയച്ചതാണെന്നാണ് വീട്ടുടമയുടെ വിശദീകരണം.

ഇന്ന് ഉച്ചക്കാണ് പരിശോധനക്കിടെ പൊലീസ് തൊഴിലാളികളെ റോഡരികിൽ കണ്ടത്. ശ്രീകൃഷ്ണപുരത്തുള്ള രാജസ്ഥാൻ സ്വദേശിയുടെ കൂടെ താമസിച്ചാൽ മതിയെന്ന് പറഞ്ഞാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ വീട്ടുടമസ്ഥൻ ഇവരെ വീട്ടിൽ നിന്നും പറഞ്ഞയച്ചത്. വാഹനം ഏർപാടു ചെയ്ത് ശ്രീകൃഷ്ണപുരത്ത് ഇറക്കി വിട്ടു. ഏഴു വർഷമായി 4 പേരും റവന്യൂ ഉദ്യോഗസ്ഥന്റെ വീട്ടിലാണ് ജോലി ചെയ്യുന്നത്. പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തൊഴിലാളികളെ പരിശോധിച്ചു. തുടർന്ന് ഒലവക്കോട്ടെ വീട്ട് ഉടമസ്ഥന്റെ അടുത്തേക്ക് തന്നെ തൊഴിലാളികളെ തിരിച്ചയച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രദേശികമായി നേതൃത്വം നൽക്കുന്ന ഉദ്യോഗസ്ഥൻ തന്നെയാണ് അതിഥി തൊഴിലാളികളെ ഇറക്കിവിട്ടത്.