LiveTV

Live

Kerala

തയ്യല്‍ അറിയോ; ഫെയ്സ്‍മാസ്‍ക് വീട്ടിലുണ്ടാക്കാന്‍ പഠിപ്പിച്ച് ഇന്ദ്രന്‍സ്

ഫെയ്സ് മാസ്ക് എങ്ങനെ വീട്ടില്‍ നിര്‍മ്മിക്കാം: ഇന്ദ്രന്‍സ് പറയുന്നത് കേള്‍ക്കാം

തയ്യല്‍ അറിയോ; ഫെയ്സ്‍മാസ്‍ക് വീട്ടിലുണ്ടാക്കാന്‍ പഠിപ്പിച്ച് ഇന്ദ്രന്‍സ്

മലയാള സിനിമയിലേക്ക് വസ്ത്രാലങ്കാരവിദഗ്ധനായി കടന്നുവന്നയാളാണ് മലയാളത്തിന്റെ പ്രിയനടന്‍ ഇന്ദ്രന്‍സ്. മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്കാരം വരെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത നടന്‍. ഇപ്പോഴിതാ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ബ്രേക്ക് ദ ചെയിന്‍ വീഡിയോയ്ക്കായി വീണ്ടും തയ്യല്‍മെഷിനില്‍ ചവിട്ടിയിരിക്കുകയാണ് താരം. പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ ടൈലറിംഗ് യൂണിറ്റില്‍ വെച്ചാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്.

ഫെയ്സ് മാസ്ക് എങ്ങനെ വീട്ടിൽ നിർമ്മിക്കാമെന്ന് ചലചിത്ര താരം ഇന്ദ്രൻസ് പരിചയപ്പെടുത്തുന്നു. #Break_The_Chain

Posted by K K Shailaja Teacher on Tuesday, April 7, 2020

നമുക്ക് ആവശ്യമുള്ള മാസ്‍ക് നമുക്ക് ഉണ്ടാക്കാവുന്നതേയുള്ളു.. കുറച്ച് തയ്യല്‍ അറിയാവുന്ന ആര്‍ക്കും വീട്ടിലിരുന്നുകൊണ്ട് ആവശ്യമുള്ള മാസ്‍ക് ഉണ്ടാക്കാവുന്നതേയുള്ളൂവെന്നും വീഡിയോയില്‍ ഇന്ദ്രന്‍സ് പറയുന്നു. അതിനാവശ്യമായ മെറ്റീരിയലുകള്‍ വെച്ച് അത് ഉണ്ടാക്കേണ്ടത് എങ്ങനെയെന്ന് ഞാന്‍ കാണിക്കാം എന്ന് പറഞ്ഞ്, ഇന്ദ്രന്‍സ് തയ്യല്‍മെഷീനില്‍ മാസ്‍ക് തയ്യാറാക്കേണ്ടതെങ്ങനെയെന്ന് വിശദമായി കാണിച്ചുതരുന്നുണ്ട്. വീഡിയോ ഇതിനകം തന്നെ ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

ആരോഗ്യമന്ത്രി ഷൈലജ ടീച്ചറുടെ ഫെയ്സ്‍ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.