LiveTV

Live

Kerala

നിസാമുദ്ധീനിൽ പോയി നിരീക്ഷണത്തിൽ കഴിഞ്ഞ ആളുടെ കുടുംബാംഗത്തിൻ്റെ മൃതദേഹം സംസ്കരിച്ചതും പ്രോട്ടോകോൾ പ്രകാരം

നിസാമുദ്ധീനിൽ പോയി  നിരീക്ഷണത്തിൽ കഴിഞ്ഞ ആളുടെ കുടുംബാംഗത്തിൻ്റെ മൃതദേഹം സംസ്കരിച്ചതും പ്രോട്ടോകോൾ പ്രകാരം

നിസാമുദ്ധീനിൽ പോയി വന്നതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞയാളുടെ കുടുംബാംഗത്തിൻ്റെ മൃതദേഹം സംസ്കരിച്ചതും പ്രോട്ടോകോൾ പ്രകാരം. കോഴിക്കോട് മാത്തോട്ടത്ത് മരണപ്പെട്ട ആലിക്കോയയുടെ മൃതദേഹമാണ് കോവിഡ് 19 സുരക്ഷാ ക്രമീകരണങ്ങൾ പ്രകാരം സംസ്കരിച്ചത്. ആലികോയയുടെ അടുത്ത ബന്ധു മാർച്ച് 15 നാണ് നിസാമുദ്ദീനിൽ പോയി തിരിച്ചെത്തിയത്. നിസാമുദ്ദീനിൽ പോയി വന്ന പലർക്കും കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ആലികോയയുടെ ബന്ധുവിൻ്റെ സ്രവമെടുത്ത് പരിശോധിച്ചിരുന്നു. പരിശോധനാ ഫലം നെഗറ്റീവായിരുന്നു. കോവിഡ് 19 ഇല്ലെങ്കിലും നിസാമുദ്ദീനിൽ നിന്ന് വന്നവരെ പ്രത്യേകം നിരീക്ഷിക്കാനുള്ള തീരുമാനത്തിൻ്റെ ഭാഗമായി ഇയാളെ മെഡിക്കൽ കോളേജിലെ കോവിഡ് കെയർ സെൻ്ററിലേക്ക് മാറ്റി. തുടർന്ന് മറ്റ് കുടുംബാംഗങ്ങളോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിക്കുകയും ചെയ്തു.

നിസാമുദ്ധീനിൽ പോയി  നിരീക്ഷണത്തിൽ കഴിഞ്ഞ ആളുടെ കുടുംബാംഗത്തിൻ്റെ മൃതദേഹം സംസ്കരിച്ചതും പ്രോട്ടോകോൾ പ്രകാരം

ഇതിനിടയിലാണ് ചൊവ്വാഴ്ച കുടുംബനാഥനായ ആലിക്കോയ മരണപ്പെടുന്നത്. ആലികോയയും ബന്ധുവും അടുത്തിടപഴകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ആലികോയയുടെ മരണാനന്തര ചടങ്ങുകൾ കോവിഡ് 19 പ്രോട്ടോകോൾ പ്രകാരo വേണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിച്ചു. തുടർന്ന് മാത്തോട്ടം പള്ളി ഖബർസ്ഥാനിൽ പ്രോട്ടോകോൾ പ്രകാരമുള്ള ആഴത്തിൽ ഖബർ കുഴിച്ചു. മതപരമായ ചടങ്ങുകൾ നിർവ്വഹിച്ച് വേഗത്തിൽ ഖബറടക്കുകയായിരുന്നു. ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം പോപുലർ ഫ്രണ്ട് കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി സജീർ മാത്തോട്ടത്തിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഖബറടക്കം നിർവ്വഹിച്ചത്. ആവശ്യമായ സുരക്ഷ മുൻകരുതലുകൾ സ്വീകരിച്ചാണ് ഖബറടക്കം നിർവ്വഹിച്ചത്.