LiveTV

Live

Kerala

കെ.എം.സി.സി നേതാവിനെതിരെ ക്വാറന്‍റൈന്‍ ‍ ലംഘിച്ചതിന് കേസ്; നടപടി വിവാദത്തില്‍

14 ദിവസം ഹോം ക്വാറന്‍റയിനില്‍ കഴിയണമെന്ന നിര്‍ദേശം പൂര്‍ണമായും ‍ പാലിച്ചിട്ടും രാഷ്ട്രീയ പ്രേരിതമായി കേസ് എടുത്തുവെന്നാണ് ദുബൈ കെ.എം.സി.സി ഭാരവാഹി കെ.പി മുഹമ്മദിന്‍റെ പരാതി

കെ.എം.സി.സി നേതാവിനെതിരെ ക്വാറന്‍റൈന്‍ ‍ ലംഘിച്ചതിന് കേസ്; നടപടി വിവാദത്തില്‍

കെ.എം.സി.സി നേതാവിനെതിരെ ക്വാറന്‍റൈന്‍ ‍ ലംഘിച്ചതിന് കേസെടുത്ത നടപടി വിവാദത്തില്‍. 14 ദിവസം ഹോം ക്വാറന്‍റയിനില്‍ കഴിയണമെന്ന നിര്‍ദേശം പൂര്‍ണമായും ‍ പാലിച്ചിട്ടും രാഷ്ട്രീയ പ്രേരിതമായി കേസ് എടുത്തുവെന്നാണ് ദുബൈ കെ.എം.സി.സി ഭാരവാഹി കെ.പി മുഹമ്മദിന്‍റെ പരാതി. എന്നാല്‍ ക്വാറന്‍റയിന്‍ കാലാവധി 28 ദിവസമാക്കിയത് അറിയിച്ചിരുന്നുവെന്നും ഇത് ലംഘിച്ചതിനാണ് കേസ് എടുത്തതെന്നുമാണ് നാദാപുരം പോലീസിന്‍റെ വിശദീകരണം.

ഷാര്‍ജയില്‍ നിന്ന് വീട്ടിലെത്തിയ ദിവസം മുതല്‍ ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കെ.പി മുഹമ്മദിന്‍റെ 14 ദിവത്തെ കാലപരിധി മാര്‍ച്ച് 31 ന് അവസാനിച്ചു. ഇതേദിവസം ക്വാറന്‍റയിന്‍ കാലപരിധി പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കേസ് റിപ്പോർട്ട് ചെയ്യപ്പെടാത്ത ഫ്ലൈറ്റ് യാത്രികർക്ക് 14 ദിവസമാക്കിയതായി തനിക്ക് വിവരം ലഭിച്ചുവെന്നാണ് മുഹമ്മദ് പറയുന്നത്. തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് വീട്ടുവളപ്പില്‍ തന്നെ ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

ഈ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നാദാപുരം പോലീസ് കേസെടുക്കുകയായിരുന്നുവെന്നും മുഹമ്മദ് പറഞ്ഞു. ഇതിന് ശേഷം ക്വാറന്‍റയില്‍ 28 ദിവസമാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചതിനെതുടര്‍ന്ന് വീട്ടും ഹോം ക്വാറന്‍റയിനില്‍ തുടര്‍ന്നുവെന്നും മുഹമ്മദ് പറയുന്നു. ആരോഗ്യ പ്രവര്‍ത്തകരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും 28 ദിവസം നീരീക്ഷണത്തില്‍ തുടരണമെന്ന് അറിയിച്ചിട്ടും പാലിക്കാത്തതിനാണ് കേസ് എടുത്തതെന്നാണ് നാദാപുരം പോലീസിന്‍റെ വിശദീകരണം.