LiveTV

Live

Kerala

വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ലാ പ്രസിഡന്റ് നാസർ ആറാട്ടുപ്പുഴ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി

അഥിതി സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നത്തിൽ ഇടപെട്ടതിൽ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സജിത്തിനും സി.പി.എമ്മിനുമുണ്ടായ വിരോധമാണ് നടപടിക്കു പിന്നിലെന്നു പരാതിയിൽ പറയുന്നു.

വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ലാ പ്രസിഡന്റ് നാസർ ആറാട്ടുപ്പുഴ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും  പരാതി നൽകി

അഥിതി സംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ചുവെന്നാരോപിച്ചു കേസെടുത്ത ഹരിപ്പാട് പോലീസിന്റെ നടപടിക്കെതിരെ വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ലാ പ്രസിഡന്റ് നാസർ ആറാട്ടുപുഴ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. അഥിതി സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നത്തിൽ ഇടപെട്ടതിൽ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സജിത്തിനും സി.പി.എമ്മിനുമുണ്ടായ വിരോധമാണ് നടപടിക്കു പിന്നിലെന്നു പരാതിയിൽ പറയുന്നു. പായിപ്പാട് സംഭവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നു വാർത്ത നൽകിയ മാതൃഭൂമി പത്രത്തിനു എതിരെയും സോഷ്യൽ മീഡിയയിലൂടെ നാസർ ആറാട്ടുപ്പുഴയെയും വെൽഫെയർ പാർട്ടിയെയും അപകീർത്തി പെടുത്തുകയും സമൂഹത്തിൽ സ്പർദയുണ്ടാക്കാൻ ശ്രമിച്ചവർക്കെതിരെയും നിയമനപടികൾ സ്വീകരിക്കുവാൻ വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.