LiveTV

Live

Kerala

ലോക്ഡൌണ്‍ ലംഘിച്ച് പ്രഭാതസവാരി; എറണാകുളത്ത് 41 പേര്‍ അറസ്റ്റില്‍

ഡ്രോണ്‍ വഴിയുള്ള പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

ലോക്ഡൌണ്‍ ലംഘിച്ച് പ്രഭാതസവാരി; എറണാകുളത്ത് 41 പേര്‍ അറസ്റ്റില്‍

എറണാകുളത്ത് ലോക്ഡൌണ്‍ ലംഘിച്ച് പ്രഭാതസവാരിക്കിറങ്ങിയ 41 പേരെ അറസ്റ്റ് ചെയ്തു. എപ്പിഡെമിക്ക് ആക്ട് പ്രകാരമാണ് കേസെടുത്തത്. ഡ്രോണ്‍ വഴിയുള്ള പരിശോധനയിലാണ് ഇവരെ പിടികൂടിയത്. അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

പനമ്പിള്ളി നഗര്‍ മേഖലയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ നിലവിലിരിക്കെ പോലീസ് വിലക്കിയിട്ടും പ്രഭാത സവാരിക്കും വ്യായാമത്തിനുമായി ഇറങ്ങിയവരാണ് അറസ്റ്റിലായത്‍. അറസ്റ്റിലായവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്.

കേരളാ എപ്പിഡെമിക്‌സ് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരമാണ് അറസ്റ്റ്. ഇതനുസരിച്ച് പതിനായിരം രൂപ പിഴയും 2 വര്‍ഷം വരെ തടവും ലഭിക്കാം.