LiveTV

Live

Kerala

ലൈറ്റണച്ച് ടോര്‍ച്ചടിക്കല്‍; ആശങ്കയറിയിച്ച് കെ.എസ്.ഇ.ബി 

വൈദ്യുതി ഉപഭോഗം പെട്ടെന്ന് കുറയുമ്പോഴുള്ള വോള്‍ട്ടേജ് വ്യതിയാനം മൂലം ജനറേറ്ററുകള്‍ പണിമുടക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു

ലൈറ്റണച്ച് ടോര്‍ച്ചടിക്കല്‍; ആശങ്കയറിയിച്ച് കെ.എസ്.ഇ.ബി 

വൈദ്യുതി വിളക്കുകള്‍ ഒന്നിച്ച് അണക്കുന്നത് പവര്‍ഗ്രിഡില്‍ ആഘാതമുണ്ടാക്കുമോയെന്ന് കെ.എസ്.ഇ.ബിക്കും ആശങ്ക. വൈദ്യുതി ഉപഭോഗം പെട്ടെന്ന് കുറയുമ്പോഴുള്ള വോള്‍ട്ടേജ് വ്യതിയാനം മൂലം ജനറേറ്ററുകള്‍ പണിമുടക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. നാളെ രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് നേരം വൈദ്യുതി വിളക്കുകള്‍ കെടുത്തി ടോര്‍ച്ചോ ദീപങ്ങളോ തെളിയിക്കാനാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. കേരളത്തില്‍ 80 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളാണുള്ളത്.

ഇവര്‍ ഒന്നിച്ച് വിളക്ക് കെടുത്തുന്നതോടെ ഉപഭോഗത്തില്‍ 400 മെഗാവാട്ടിന്‍റെ കുറവുണ്ടാകാം. ഇത് പവര്‍ഗ്രിഡില്‍ വോള്‍ട്ടേജും ഫ്രീക്വന്‍സിയും വര്‍ധിക്കാനിടയാക്കുകയും അതുമൂലം വൈദ്യുതി ഉല്‍പാദനം നടക്കുന്ന ജനറേറ്ററുകള്‍ ഡ്രിപ് ആവാനും ഇടയുണ്ട്. 9 മിനിറ്റിന് ശേഷം വീണ്ടും വൈദ്യുതി വിളക്കുകള്‍ ഓണ്‍ ആക്കുമ്പോഴും ലോഡ് വര്‍ധിക്കുന്നത് മൂലമുള്ള പ്രശ്നമുണ്ടായേക്കാം. ഭൌമ ദിനത്തില്‍ ഒരു മിനിറ്റ് നേരം വൈദ്യുതി ഉപയോഗം നിര്‍ത്തിവെക്കുമ്പോഴും സമാനമായ മുന്‍കരുതല്‍ സ്വീകരിക്കാറുണ്ടെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി.