LiveTV

Live

Kerala

കോവിഡ് ബാധയുടെ കാരണക്കാരായി തബ്‍ലീഗുകാരെ കുറ്റപ്പെടുത്തുന്നത്  അംഗീകരിക്കാനാകില്ല: ജിഫ്രി തങ്ങൾ

കോവിഡ് ബാധയുടെ കാരണക്കാരായി തബ്‍ലീഗുകാരെ കുറ്റപ്പെടുത്തുന്നത്  അംഗീകരിക്കാനാകില്ല: ജിഫ്രി തങ്ങൾ

രാജ്യത്ത് കോവിഡ് രോഗം പടർന്നതിന്റെ കാരണക്കാരായി തബ്‍ലീഗുകാരെയും അവരുടെ നിസാമുദ്ധീൻ സമ്മേളനത്തെയും കുറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ.

കേന്ദ്ര സർക്കാർ ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് സംഘടിപ്പിച്ചതാണ് നിസാമുദ്ദീൻ സമ്മേളനം. കോവിഡ് ബാധയുണ്ടായതിന് ഇസ്‍ലാമിനെയും മുസ്‍ലിംകളെയും കുറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. അനുമതി വാങ്ങിയാണ് സമ്മേളനം നടത്തിയതെങ്കിൽ തബ്‍ലീഗുകാരെ കുറ്റപ്പെടുത്താനും കഴിയില്ലെന്നും സമ്മേളന നടത്തിപ്പുകാർ ആരോഗ്യ കാര്യങ്ങൾക്ക് കുറച്ച് കൂടി ശ്രദ്ധ നൽകണമായിരുന്നുവെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. പളളികളിലും മദ്രസകളിലും ജോലി ചെയ്യുന്നവർ അവധിയിലാണെങ്കിലും അവർക്ക് ശമ്പളം നൽകാൻ മഹല്ല് ഭാരവാഹികൾ തയ്യാറാകണമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.