LiveTV

Live

Kerala

അതിഥി തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

പായിപ്പാടും പെരുമ്പാവൂരും അതിഥി തൊഴിലാളികൾ പ്രതിഷേധം ഉയർത്തിയ സാഹചര്യത്തിലാണ് ഇക്കാര്യം ഡിവിഷൻ ബെഞ്ച് പരിശോധിച്ചത്

അതിഥി തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

അതിഥി തൊഴിലാളികൾക്ക് സാമൂഹിക അകലത്തേക്കാൾ സാമൂഹിക സുരക്ഷയാണ് സർക്കാർ ഉറപ്പാക്കേണ്ടതെന്ന് ഹൈക്കോടതി. പായിപ്പാടും പെരുമ്പാവൂരും അതിഥി തൊഴിലാളികൾ പ്രതിഷേധം ഉയർത്തിയ സാഹചര്യത്തിലാണ് ഇക്കാര്യം ഡിവിഷൻ ബെഞ്ച് പരിശോധിച്ചത്. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്നത് കരാറുകാരാണെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. കേസ് ഈ മാസം 17ന് വീണ്ടും പരിഗണിക്കും.

കോവിഡ് കാലത്ത് അതിഥി തൊഴിലാളികളുടെ ദൈനംദിന ചെലവുകള്‍ പലയിടത്തും നോക്കുന്നത് കരാറുകാര്‍ തന്നെയാണെ്, പല കരാറുകാരും തൊഴിലാളികളെ പുറത്താക്കുന്ന അവസ്ഥ ഉണ്ടായിരുന്നെന്നും ഇപ്പോൾ അത് കുറഞ്ഞിട്ടുണ്ടെന്നും അമിക്കസ്ക്യൂറി കോടതിയെ അറിയിച്ചു. എന്നാല്‍ പ്രാഥമിക മേൽനോട്ട ചുമതല മാത്രമാണ് കരാറുകാർക്ക് നൽകിയിരിക്കുന്നത്, കരാറുകാർ വഴിയല്ലാതെ എത്തിയ അതിഥി തൊഴിലാളികൾക്ക് കമ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണം നൽകുന്നുണ്ടെന്ന് സർക്കാര്‍ അറിയിച്ചു. അതിഥി തൊഴിലാളികൾക്കിടയിൽ സാമൂഹിക അകലം പാലിക്കുക എന്നത് ഒരു പ്രശ്നം ആണെന്ന് അമിക്കസ് ക്യൂരി കോടതിയെ ധരിപ്പിച്ചു.

തുടര്‍ന്നാണ് സാമൂഹിക സുരക്ഷിതത്വം ഇല്ലാതെ സാമൂഹിക അകലം കൊണ്ട് കാര്യം ഇല്ലെന്ന് കോടതി ചൂണ്ടികാട്ടിയത്. ഇവരെ നാട്ടിലേക്കയക്കുക ഇപ്പോൾ പ്രായോഗികമല്ലെന്ന് സർക്കാർ അറിയിച്ചു. താമസ സൗകര്യവും ഭക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇവരുടെ അവസ്ഥ പരിശോധിക്കുന്നതിനായി ജില്ലാ തലത്തിൽ നോഡൽ ഓഫീസർമാരെ നിയമിക്കുന്നത് ആലോചിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു. നിലവില്‍ ലേബര്‍ ഓഫിസര്‍മാരാണ് പരിശോധിക്കുന്നത്. ഹരജി ഈ മാസം 17ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.