LiveTV

Live

Kerala

ഡോക്ടറുടെ കുറിപ്പടിയുണ്ടങ്കിൽ മദ്യം; സർക്കാർ ഉത്തരവിന് ഹെെക്കോടതി സ്റ്റേ

മദ്യം നൽകാനുള്ള ഉത്തരവ് അപ്രായോഗികമാണെന്നായിരുന്നു ഡോക്ടർമാരുടെ വാദം.

ഡോക്ടറുടെ കുറിപ്പടിയുണ്ടങ്കിൽ മദ്യം; സർക്കാർ ഉത്തരവിന് ഹെെക്കോടതി സ്റ്റേ

മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മദ്യം നൽകാനുള്ള സർക്കാർ ഉത്തരവിന് സ്റ്റേ. മൂന്നാഴ്ചത്തേക്കാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയതത്. ഇത്തരത്തിൽ ഉത്തരവിറക്കിയതിന് ഹൈക്കോടതി സർക്കാരിനെ വാക്കാൽ വിമർശിച്ചു.

മദ്യ ഉപയോഗം മൂലം ജീവിതം തകരാറിലായവരുടെ ആരോഗ്യം സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് അധാർമികവും നിയമവിരുദ്ധമായ ഉത്തരവ് സർക്കാറിൽ നിന്ന് ഉണ്ടായിട്ടുള്ളതനായിരുന്നു ഡോക്ടർമാരുടെ സംഘടന അടക്കമുള്ള ഹരജിക്കാരുടെ വാദം.

മദ്യാസക്തി ചികിൽസയിലൂടെയോ ശാസ്ത്രീയ മാർഗങ്ങളിലൂടെയോ ഭേദപ്പെടുത്താനാകില്ലെന്ന തെറ്റായ സന്ദേശമാണ് സർക്കാർ ഉത്തരവിലൂടെ പൊതു സമൂഹത്തിന് ലഭിക്കുന്നതെന്നും ഹരജിക്കാർ കോടതിയെ അറിയിച്ചു. എന്നാൽ മദ്യാസക്തിയുള്ള എല്ലാവരേയും ഈ സമയത്ത് ചികിത്സക്ക് കൊണ്ടുപോകാനാകില്ലന്നും മദ്യം കിട്ടാതെ വരുമ്പോൾ രോ‌ഗ ലക്ഷണം കാണിക്കുന്ന നിരവധി പേരുണ്ടന്നുമായിരുന്നു സർക്കാരിന്റെ നിലപാട്.

ഇവരെ ചികത്സിക്കാനുള്ള സൗകര്യം സംസ്ഥാനത്തില്ല. മദ്യം നിരോധിച്ച സംസ്ഥാനങ്ങളിൽ പോലും ഡോക്ടർമാർക്ക് കുറിപ്പടി കൊടുക്കാൻ അനുമതി ഉണ്ട്. അത് പോലെ മാത്രമേ കേരളം ഉദ്ദേശിച്ചുള്ളൂവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാൽ ഇങ്ങനെ മദ്യം കൊടുത്താൽ അത് ചികിത്സയുടെ ഭാഗം ആവില്ല. മദ്യപാനി ആണെന്ന് മാത്രമല്ലേ പറയാൻ പറ്റൂവെന്നും കോടതി ചോദിച്ചു.

ചെറിയ അളവിൽ മദ്യം നൽകുന്നത് ചികിത്സ ആയി അംഗീകരിച്ച മാതൃക ആണെന്നയിരുന്നു ഇതിനുള്ള സർകാരിന്റെ മറുപടി. ഡോക്ടർമാർ കുറിപ്പടി കൊടുക്കണോ വേണ്ടയോ എന്നുള്ളതിന് വിവേചന അധികാരം ഉണ്ടെന്നന്നും സർകാർ അറിയിച്ചു എന്നാൽ മദ്യം ഒരു ചികിത്സയുടെ ഭാഗം ആയി കൊടുക്കുന്നില്ലന്നും അത് ഡോക്ടർമാർ തന്നെ സാക്ഷ്യപെടുത്തുന്നതായും കോടതി ചൂണ്ടിക്കാട്ടി. ഇത്തരമൊരു സർക്കാർ ഉത്തരവിന്റെ പ്രസക്തിയിൽ സംശയമുണ്ടന്നും കോടതി വിമർശിച്ചു.