LiveTV

Live

Kerala

കണ്ണൂരില്‍ 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

10,880 പേരാണ് നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുളളത്.

കണ്ണൂരില്‍ 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍ ജില്ലയില്‍ പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത് ദുബായില്‍ നിന്നെത്തിയ എടയന്നൂര്‍, എരിപുരം സ്വദേശികൾക്ക്. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 49 ആയി. ഇതില്‍ മൂന്ന് പേര്‍ പരിശോധനാ ഫലം നെഗറ്റീവായതിനെ തുടര്ന്ന് ആശുപത്രി വിട്ടു.

എടയന്നൂര്‍ സ്വദേശിയായ അമ്പതുകാരനും എരിപുരം സ്വദേശിയായ മുപ്പത്തിയാറുകാരനുമാണ് ജില്ലയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇരുവരും മാര്‍ച്ച് 21ന് ദുബായില്‍ നിന്നാണ് നാട്ടിലെത്തിയത്. എടയന്നൂര്‍ സ്വദേശി ബെംഗളുരു വഴിയും എരുപുരം സ്വദേശി നെടുമ്പോശേരി വഴിയുമാണ് എത്തിയത്. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 49 ആയി.

ഇതില്‍ പെരിങ്ങോം, നാറാത്ത്, മരക്കാര്‍മണ്ടി സ്വദേശികളായ മൂന്ന് പേര്‍ പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ബാക്കി 47 പേരില്‍ രണ്ട് പേര്‍ എറണാകുളത്തും ഒരാള്‍ കോഴിക്കോടും ബാക്കിയുളളവര്‍ ജില്ലയിലെ വിവിധ ആശുപത്രികളിലും ചികിത്സയിലാണ്.

10,880 പേരാണ് നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുളളത്. ഇതില്‍ 10782 പേര്‍ വീടുകളിലും ബാക്കിയുളളവര്‍ ആശുപത്രികളിലുമാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുളള ആര്‍ക്കും ഇതുവരെ രോഗബാധ ഉണ്ടായിട്ടില്ല. ഇനി 52 പരിശോധനാഫലങ്ങള്‍ കൂടിയാണ് ലഭിക്കാനുളളത്.