LiveTV

Live

Kerala

കേരളത്തില്‍ 21 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; എട്ട് ജില്ലകള്‍ ഹോട്ട്സ്‍പോട്ടുകള്‍

ഇതുവരെ 286 പേർക്കാണു രോഗം സ്ഥിരീകരിച്ചത്

കേരളത്തില്‍ 21  പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; എട്ട് ജില്ലകള്‍ ഹോട്ട്സ്‍പോട്ടുകള്‍

സംസ്ഥാനത്ത് 21 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞതാണ്. 8 പേർ കാസർകോട്, 5 പേർ ഇടുക്കി, 2 പേർ കൊല്ലം എന്നിങ്ങനെയും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണു രോഗം. ഇതുവരെ 286 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. അതിൽ 256 പേർ ചികിത്സയിലുണ്ട്. 165934 പേർ നിരീക്ഷണത്തിലാണ്. 165291 പേർ വീടുകളിലും 643 പേർ ആശുപത്രികളിലുമാണ്. ഇന്ന് 8456 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.

ഇതുവരെ രോഗബാധയുണ്ടായ 200 പേർ വിദേശത്തുനിന്ന് വന്നവരാണ്. ഏഴു പേർ വിദേശികളാണ്. രോഗികളുമായി സമ്പർക്കം മൂലം 76 പേർക്ക് രോഗം ബാധിച്ചു. രണ്ടു പേർ നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തു തിരിച്ചെത്തിയവരാണ്. 28 പേർക്ക് രോഗം ഭേദമായി. ഇന്ന് തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ഓരോ ആളുകൾക്ക് രോഗം മാറിയതായി സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് എട്ട് ജില്ലകള്‍ ഹോട്ട്സ്‍പോട്ടുകള്‍

സംസ്ഥാനത്ത് എട്ട് ജില്ലകള്‍ ഹോട്ട്സ്‍പോട്ടുകളാക്കി. കാസർകോട്, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളാണ് ഹോട്ട്‍സ്പോട്ടുകള്‍.

പ്രധാനമന്ത്രിയുമായി വീഡിയോ കോണ്‍ഫറന്‍സ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് വീഡിയോ കോൺഫറൻസ് നടത്തിയ കാര്യം മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ അദ്ദേഹത്തെ അറിയിച്ചു. ലോകത്താകെ വ്യാപിച്ചു കിടക്കുന്ന മലയാളികളുടെ സുരക്ഷയ്ക്ക് കേന്ദ്രം ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. വിദേശത്ത് ക്വാറന്‍റീൻ ഇന്ത്യൻ എംബസികളുടെ കീഴിൽ ഒരുക്കണം. നഴ്സുമാർക്ക് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണം. കൊറോണ ബാധിച്ചല്ലാതെ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.

വ്യാഴാഴ്ച നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ എന്‍സിസി, എന്‍.എസ്.എസ് വളണ്ടിയര്‍മാരെ കൂടി ഉള്‍പ്പെടുത്തി സന്നദ്ധപ്രവര്‍ത്തകരുടെ എണ്ണം വിപുലീകരിണക്കമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം അതുപ്രകാരം സന്നദ്ധ പ്രവര്‍ത്തന രംഗം വിപുലീകരിക്കുകയാണ്. സംസ്ഥാനത്ത് നിലവില്‍ 2,31,000 വളണ്ടിയര്‍മാര്‍ ഉണ്ട്. യുവജന കമ്മിഷന്‍ രജിസ്റ്റര്‍ ചെയ്ത മറ്റ് ആളുകള്‍ കൂടി ഇതിന്റെ ഭാഗമായി ഇനി വരാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിന് പുറമേ പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ച എന്‍.എസ്.എസ്, എന്‍.സി.സി വളണ്ടിയര്‍മാര്‍ക്കുകൂടി ഇതില്‍ ചേരാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചുവര്‍ഷമായി എന്‍.സി.സി, എന്‍.എസ്.എസ് എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ കൂടി ഉള്‍ക്കൊള്ളിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. അതും സംസ്ഥാനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കാ​സ​ർ​കോട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്ക് കോ​വി​ഡ്

കാ​സ​ർ​കോട് ര​ണ്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഈ ​മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​ർ വേ​ണ്ട മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ആ​വ​ശ്യ​മാ​യ ഗൗ​ര​വ​ത്തോ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണം. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് രോ​ഗ​മു​ണ്ടാ​യാ​ൽ നി​ര​വ​ധി പേ​രി​ലേ​ക്ക് പ​ക​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

വിദേശത്തുനിന്ന് വന്നവര്‍ക്ക് 28 ദിവസത്തെ ഐസലേഷന്‍

ലോകത്താകമാനം കൊറോണ വൈറസ് രോഗവ്യാപനം രൂക്ഷമാകുകയാണെന്നും ഈ സാഹചര്യത്തില്‍ നമ്മുടെ നാട്ടിലെ ജാഗ്രത ഇനിയും വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മാര്‍ച്ച് 5 മുതല്‍ 24 വരെ വിദേശ രാജ്യങ്ങളില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍നിന്നോ വന്നവരും അവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരും 28 ദിവസത്തെ ഐസലേഷന്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അത്തരക്കാര്‍ ദിശാ നമ്പറിലേക്ക് വിളിക്കുകയും എന്തെല്ലാം ചെയ്യണമെന്ന് മനസിലാക്കുകയും വേണം. ഇവര്‍ 60 വയസിന് മുകളിലുളഇളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, എന്നിവരുമായി ഇടപഴകരുത്. സമൂഹ വ്യാപനം തടയനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഒരു കുടുംബത്തെയും ഒറ്റപ്പെടുത്തരുത്

ഒരു കുടുംബത്തെയും ഈ ഘട്ടത്തില്‍ ഒറ്റപ്പെടുത്താന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ കുടുംബത്തോട് ചിലര്‍ സ്വീകരിക്കുന്ന സമീപനത്തെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അത്തരത്തില്‍ അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ സംവിധാനവും സമൂഹവും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

ഉത്തരവാദിത്തപ്പെട്ട പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മുന്‍കരുതലുകളില്ലാതെ ആളുകളുമായി ഇടപെഴകുന്നുന്നതായി കാണുന്നു. ആരും വൈറസ് ഭീഷണിക്ക് അതീതരല്ല. കൃത്യമായ നിയന്ത്രണം പാലിക്കണം. അതോടൊപ്പം ആവശ്യമായ ബോധവല്‍ക്കരണവും ഉണ്ടാകണം.

നിര്‍മ്മാണ തൊഴിലാളികള്‍ക്ക് 1000 രൂപ

എ​ല്ലാ നിര്‍മ്മാണ തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കും 1000 രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന​ത്തെ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ച 200 കോ​ടി​യു​ടെ പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യാ​ണു ധ​ന​സ​ഹാ​യം. ബോ​ർ​ഡി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു ര​ണ്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​രും 2018-ലെ ​ര​ജി​സ്ട്രേ​ഷ​നു പു​തു​ക്ക​ൽ ന​ട​ത്തി​യ​വ​രു​മാ​യ എ​ല്ലാ തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കും 1000 രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ൽ​കും. തു​ക തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കു നി​ക്ഷേ​പി​ക്കും. 15 ല​ക്ഷം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.