അമേരിക്കയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
പനി ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വെന്റിലേറിലായിരുന്നു

അമേരിക്കയിൽ കോവിഡ്19 ബാധിച്ച് മരിച്ചവരിൽ മലയാളിയും. പത്തനംതിട്ട എലന്തൂർ സ്വദേശി തോമസ് ഡേവിഡ് ആണ് ചികിത്സയിലിരിക്കെ ന്യൂയോർക്കിൽ വെച്ച് മരിച്ചത്. ഇയാളുടെ ഭാര്യയുടേയും മക്കളുടേയും പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്.
കഴിഞ്ഞ ഒരാഴ്ച്ചയോളമായി ന്യൂയോർക്കിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു തോമസ് ഡേവിഡ്. ന്യൂയോർക്ക് മെട്രോപെളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ജീവനക്കാരനായിരുന്നു. കടുത്ത പനിയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി മൂർച്ചിച്ചതോടൊപ്പം ശ്വാസതടസ്സവും രൂക്ഷമായി.
തോമസ് ഡേവിഡിന് കോവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടർന്ന് ഭാര്യയുടെ സാമ്പിളുകളും പരിശോധിച്ചിരുന്നു. ഇവരുടെ സാമ്പിൾ പരിശോധനാഫലം നെഗറ്റിവാണ്. ഇവരുടെ കുട്ടികൾക്കും പ്രശ്നങ്ങളില്ല. രണ്ട് വർഷം മുമ്പാണ് തോമസ് ഡേവിഡും കുടുംബവും നാട്ടിൽ വന്ന് മടങ്ങിയത്. 35 വർഷമായി അമേരിക്കയിലാണ് തോമസ് ഡേവിഡ്.