LiveTV

Live

Kerala

കര്‍ണാടക അതിര്‍ത്തി അടച്ചതോടെ ചികിത്സ കിട്ടാതെ മഞ്ചേശ്വരത്ത് വീണ്ടും ഒരാള്‍ മരിച്ചു

ചികിത്സ കിട്ടാതെ 49 കാരനായ ശേഖറാണ് ഇന്ന് മഞ്ചേശ്വരത്ത് മരണപ്പെട്ടത്

കര്‍ണാടക അതിര്‍ത്തി അടച്ചതോടെ ചികിത്സ കിട്ടാതെ മഞ്ചേശ്വരത്ത്  വീണ്ടും ഒരാള്‍ മരിച്ചു

കര്‍ണാടക അതിര്‍ത്തി അടച്ചതോടെ ചികിത്സ കിട്ടാതെ മഞ്ചേശ്വരത്ത് ഇന്നും ഒരാള്‍ മരിച്ചു. ഇതോടെ അതിര്‍ത്തി അടച്ചതോടെ ചികിത്സ കിട്ടാതെ ജില്ലയില്‍ മരിക്കുന്നവരുടെ എണ്ണം ആറായി. ചികിത്സ കിട്ടാതെ 49 കാരനായ ശേഖറാണ് ഇന്ന് മഞ്ചേശ്വരത്ത് മരണപ്പെട്ടത്.

ആംബുലന്‍സ് തടഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്ന് സയമത്ത് ചകിത്സ കിട്ടാതെ 90 കാരിയായ പത്തുഞ്ഞി കഴിഞ്ഞദിവസം മരിച്ചിരുന്നു. അത്യാസന്ന നിലയിലുള്ള രോഗിയുമായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ഇന്നും തലപ്പാടിയില്‍ തടഞ്ഞ് തിരിച്ചയച്ചു.

ഉപ്പള ഗേറ്റിലെ അബ്ദുസലാമിനെയാണ് തിരിച്ചയച്ചത്. നേരത്തെ ഗുരുതരമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അബ്ദുസലാം ലോക്ഡൌണിന് മുമ്പ് ഡിസ്ചാര്‍ജായി വീട്ടിലെത്തിയതായിരുന്നു. ഇന്ന് രോഗം കൂടിയതോടെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും വിദഗ്ധ ചികിത്സക്ക് റഫര്‍ ചെയ്തതിനെ തുടര്‍ന്ന് ഓക്സിജന്‍ സിലിണ്ടര്‍ ഘടിപ്പിച്ച ആംബുലന്‍സിലാണ് സലാമിനെ മംഗളൂരുവിലേക്ക് കൊണ്ടുപോയത്. തലപ്പാടിയിലെ അതിര്‍ത്തിയില്‍ കര്‍ണാടക പൊലീസ് ആംബുലന്‍സ് തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു.