LiveTV

Live

Kerala

ഡല്‍ഹി നിസാമുദീനില്‍ പത്തനംതിട്ട സ്വദേശി മരിച്ചു

ഹൃദയരോഗത്തിന് ചികിത്സയിലായിരുന്നു

ഡല്‍ഹി നിസാമുദീനില്‍ പത്തനംതിട്ട സ്വദേശി മരിച്ചു

ഡല്‍ഹി നിസാമുദീന്‍ തബ്‍ലീഹ് ജമാഅത്തിന് പോയിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു. തബ്‌ലീഗ് ജമാഅത്ത് പത്തനംതിട്ട അമീര്‍ ഡോ.എം സലീമാണ് മരിച്ചത്. ഡല്‍ഹിയില്‍ വെച്ചായിരുന്നു മരണം. മരണം ഹൃദ്രോഗം മൂലമാണെന്നാണ് വിവരം. ഹൃദയരോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. മാര്‍ച്ച് 24നാണ് അദ്ദേഹം മരണപ്പെട്ടത്. ഖബറടക്കവും കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ നേരത്തെ തെലങ്കാനയില്‍ കോവിഡ് ബാധിച്ച് മരിച്ചവര്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഇദ്ദേഹം പങ്കെടുത്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഇയാളുടെ കൂടെ പങ്കെടുത്ത രണ്ട് പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്.

ഡല്‍ഹി നിസാമുദ്ദീനില്‍ തബ്‍ലീഹ് ജമാഅത്തിന്‍റെ സമ്മേളനത്തില്‍ പങ്കെടുത്ത ആറ് പേര്‍ തെലങ്കാനയില്‍ നേരത്തെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. നിസാമുദീന്‍ മര്‍ക്കസിലെ 200-ഓളം പേരെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മാർച്ച് 13 മുതൽ 15 വരെ നിസാമുദ്ദീൻ ആസ്ഥാനമായുള്ള മർകസ് പള്ളിയിലെ തബ്‍ലീഗ് ജമാഅത്തിൽ പങ്കെടുത്ത ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്.