LiveTV

Live

Kerala

കണ്ണൂരില്‍ 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗ ബാധിതര്‍ 46 ആയി

8 പേരുടെ പരിശോധനാഫലം കൂടി ഇനി ലഭിക്കാനുണ്ട്

കണ്ണൂരില്‍ 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗ ബാധിതര്‍ 46 ആയി

കണ്ണൂരില്‍ ഒരു സ്ത്രീ ഉള്‍പ്പടെ 11 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ പത്ത് പേര്‍ ദുബൈയില്‍ നിന്നും ഒരാള്‍ ബഹ്റൈനില്‍ നിന്നുമാണ് ജില്ലയിലെത്തിയത്. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 46 ആയി. 58 പേരുടെ പരിശോധനാഫലം കൂടി ഇനി ലഭിക്കാനുണ്ട്.

കോട്ടയം പൊയില്‍, മൂര്യാട് സ്വദേശികളായ രണ്ട് പേര്‍ക്ക് വീതവും ചമ്പാട്, പയ്യന്നൂര്‍, കതിരൂര്‍, പൊന്ന്യം, ചൊക്ലി, ഉളിയില്‍, പാനൂര്‍ എന്നിവിടങ്ങളിലെ ഓരോരുത്തര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 46 ആയി.

ഇതില്‍ മൂന്ന് പേര്‍ പരിശോധനാഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടിട്ടുണ്ട്. മാര്‍ച്ച് 16 മുതല്‍ 22 വരെയുളള തിയതികളില്‍ വിദേശത്ത് നിന്നെത്തിയവര്‍ക്കായി പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേര്‍ ആശുപത്രിയിലും ബാക്കിയുളളവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

10904 പേരാണ് നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുളളത്. 58 പേരുടെ പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ പ്രത്യേകം തയ്യാറാക്കിയ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ആയിരം പേരെ കിടത്തി ചികിത്സിക്കാനുളള സൌകര്യം തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്. 10 വെന്റിലേറ്ററുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.