LiveTV

Live

Kerala

അതിഥി തൊഴിലാളികളുടെ വിഷയത്തില്‍ ഹെെക്കോടതി ഇടപെടല്‍

അതിഥി തൊഴിലാളികളുടെ വിഷയത്തില്‍ ഹെെക്കോടതി ഇടപെടല്‍

കോവി‍ഡിന്റെ പശ്ചാതലത്തിൽ കേരളത്തിലെ അതിഥി തൊഴിലാളികളുടെ വിഷയത്തിലിടപെട്ട് ഹെെക്കോടതി. കഴിഞ്ഞ ദിവസം പായിപ്പാട്, പെരുമ്പാവൂർ എന്നിടങ്ങളിലുണ്ടായ സംഭവങ്ങളിൽ ഹെെക്കോടതി സർക്കാറിനോട് റിപ്പോർട്ട് തേടി. ലോക്ക് ഡ‍ൗൺ കാലത്ത് അഥിതി തൊഴിലാളികൾക്കായി കേന്ദ്രം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ സംസ്ഥാന സർക്കാർ പാലിച്ചിട്ടുണ്ടോ എന്ന കാര്യം അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാറുകൾ‍ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തണം. ഇവർക്കാവശ്യമായ താമസസൗകര്യം, ഭക്ഷണം എന്നിവ ഉറപ്പാക്കണം എന്നിങ്ങനെയായിരുന്നു കേന്ദ്രത്തിന്റെ നിർദേശം. ഇവരെ സ്വന്തം നാടുകളിലേക്ക് തത്കാലത്തേക്ക് വിടരുതെന്നും നിർദേശമുണ്ട്. ഈ കാര്യങ്ങളില്‍ സ്വീകരിച്ച നടപടികളെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടു ദിവസത്തിന് ശേഷം വിഷയം വീണ്ടും പരിഗണിക്കും.