LiveTV

Live

Kerala

സാമൂഹിക അടുക്കളകളിൽ രാഷ്​ട്രീയ പാർട്ടികൾ വിഷം കലർത്തുമെന്ന് പ്രചരിപ്പിച്ച ഡി.വൈ.എഫ്​.ഐ പ്രവർത്തകൻ അറസ്​റ്റിൽ

കോൺഗ്രസ്, ബി.ജെ.പി, മുസ്​ലിം ലീഗ് തുടങ്ങിയ രാഷ്​ട്രീയ പാർട്ടികളെ സാമൂഹിക അടുക്കളയിലേക്ക് അടുപ്പിക്കരുതെന്നും അവർ വിഷം കലർത്തുമെന്നും

സാമൂഹിക അടുക്കളകളിൽ രാഷ്​ട്രീയ പാർട്ടികൾ വിഷം കലർത്തുമെന്ന് പ്രചരിപ്പിച്ച ഡി.വൈ.എഫ്​.ഐ പ്രവർത്തകൻ അറസ്​റ്റിൽ

സാമൂഹിക അടുക്കളകളിൽ രാഷ്​ട്രീയ പാർട്ടികൾ വിഷം കലർത്തുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്​റ്റ്​ ചെയ്തു. ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ചാമക്കാല കോലോത്തും പറമ്പിൽ അബ്​ദുറഹ്​മാൻ കുട്ടിയെയാണ് അറസ്​റ്റ്​ ചെയ്തത്.

കോൺഗ്രസ്, ബി.ജെ.പി, മുസ്​ലിം ലീഗ് തുടങ്ങിയ രാഷ്​ട്രീയ പാർട്ടികളെ സാമൂഹിക അടുക്കളയിലേക്ക് അടുപ്പിക്കരുതെന്നും അവർ വിഷം കലർത്തുമെന്നും പ്രചരിപ്പിച്ചെന്ന പരാതിയിലാണ് അറസ്​റ്റ്​. കോൺഗ്രസ് ചെന്ത്രാപ്പിന്നി മണ്ഡലം കമ്മിറ്റി, ബി.ജെ.പി എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി, മുസ്​ലിം ലീഗ് കയ്​പമംഗലം നിയോജക മണ്ഡലം കമ്മിറ്റി എന്നിവർ കൊടുത്ത പരാതിയിലാണ് നടപടി.