LiveTV

Live

Kerala

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി ബാങ്കുകള്‍

പുതിയ അകൗണ്ടുകള്‍ക്കുള്ള അപേക്ഷകള്‍ ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്ന് ജീവനക്കാരെ ബാങ്കുകള്‍ അറിയിച്ചു

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി ബാങ്കുകള്‍

കോവിഡ് 19 പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ബാങ്കുകള്‍. പുതിയ അകൗണ്ടുകള്‍ക്കുള്ള അപേക്ഷകള്‍ ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്ന് ജീവനക്കാരെ ബാങ്കുകള്‍ അറിയിച്ചു. പാസ്ബുക്കില്‍ ഇടപാട് ചേര്‍ക്കുന്നത് പോലുള്ള സേവനങ്ങളും നിര്‍ത്തിവെക്കാനാണ് നിര്‍ദേശം.

സേവന പെന്‍ഷനുകളടക്കം എത്തിയതോടെയുള്ള തിരക്ക് ഒഴിവാക്കാനാണ് ബാങ്കുകള്‍ നടപടി തുടങ്ങിയിരിക്കുന്നത്. പുതിയ അകൗണ്ടുകള്‍ ആരംഭിക്കേണ്ടെന്ന് എസ്.ബി.ഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു. ബ്രാഞ്ച് തലത്തിലുള്ള ഉദ്യോഗസ്ഥര്‍ പൊലീസനെ ബന്ധപ്പെട്ട് തിരക്ക് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.

പണം നിക്ഷേപിക്കാനായി സി.ഡി.എം മെഷീനുകളെ സമീപിക്കാന്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടണം. പണം എടുക്കാന്‍ എ.ടി.എം സേവനം പ്രോത്സാഹിപ്പിക്കണം. പാസ് ബുക്കില്‍ ഇടപാട് രേഖപ്പെടുത്തുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്.

സര്‍ട്ടിഫിക്കറ്റുകളും മറ്റ് അകൗണ്ട് സംബന്ധമായ അന്വേഷണങ്ങള്‍ക്കുമായി ഇടപാടുകാര്‍ ബാങ്കിനുള്ളില്‍ പ്രവേശിക്കരുത്. പകരം പുറത്ത് പരാതികളും അപേക്ഷകളും ഇടാനായി പ്രത്യേകം ബോക്സുകള്‍ സ്ഥാപിക്കാനാണ് നിര്‍ദേശം.

ഈ ബോക്സുകളില്‍ പരാതികളോ അപേക്ഷകളോ സമര്‍പ്പിക്കുന്നവരെ ഉദ്യോഗസ്ഥര്‍ ഫോണില്‍ ബന്ധപ്പെടും. ഇതിന് ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക. നിശ്ചിത ഇടപാടുകാരെ മാത്രമേ ഒരേസമയം ബാങ്കിനുളളില്‍‌ പ്രവേശിപ്പിക്കാന്‍ പാടൂളളൂവെന്നും ബാങ്കുകള്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടണ്ട്.