LiveTV

Live

Kerala

തിരുവനന്തപുരത്ത് പുതുതായി രോഗം സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നു

അതിഥി തൊഴിലാളികളെ താമസസ്ഥലത്ത് നിന്ന് ഇറക്കിവിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ജില്ലയില്‍ ഒരാള്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരത്ത് പുതുതായി രോഗം സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നു

തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പോത്തന്‍കോട് സ്വദേശിയ്ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി ബന്ധപ്പെട്ട സമ്പര്‍ക്ക ലിസ്റ്റ് തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

68 വയസുകാരനായ പോത്തന്‍കോട് സ്വദേശി ഈ മാസം 23 മുതല്‍ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ വിദേശത്ത് നിന്ന് വന്നയാളല്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഇദ്ദേഹത്തിന്‍റെ വിവരങ്ങള്‍ സംബന്ധിച്ച റൂട്ട്മാപ്പ് തയ്യാറാക്കാനുള്ള നടപടിയിലാണ് ജില്ലാഭരണകൂടം. ഇതോടെ ജില്ലയിലെ രോഗികളുടെ എണ്ണം ആറായി.

ഒരു മലപ്പുറം സ്വദേശിയും ഒരു കൊല്ലം സ്വദേശിയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 18,145 പേരാണ് ജില്ലയില്‍ വീടുകളില് നിരീക്ഷണത്തില്‍ കഴിയുന്നത്. 93 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. ഇന്നലെ മാത്രം 285 പേരെയാണ് നിരീക്ഷണത്തിലുള്‍പ്പെടുത്തിയത്.

ഇന്നലെ 23 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതുവരെ 1278 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചിട്ടുള്ളത്. ഇതില്‍ 1174 പരിശോധന ഫലം ലഭിച്ചു. അതിഥി തൊഴിലാളികളെ താമസസ്ഥലത്ത് നിന്ന് ഇറക്കിവിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ജില്ലയില്‍ ഒരാള്‍ക്കെതിരെ കേസെടുത്തു. കരാറുകാരനായ കളിപ്പാന്‍കുളം സ്വദേശി മോഹനനെതിരെയാണ് കേസ്. അതിഥിതൊഴിലാളികള്‍ക്കുള്ള സൌകര്യങ്ങള്‍ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.