LiveTV

Live

Kerala

‘ചേട്ടാ ചോറ് വേണോ?’ വിശന്നുവലഞ്ഞവരുടെ അരികിലേക്ക് ഭക്ഷണപ്പൊതികളുമായി പൊലീസുകാര്‍

രാപ്പകലില്ലാതെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്ന തിരക്ക്. അതിനിടയിലും കളമശ്ശേരിയിലെ പൊലീസുകാര്‍ വിശന്നലയുന്നവരെ തേടിയുള്ള ഓട്ടത്തിലാണ്.

‘ചേട്ടാ ചോറ് വേണോ?’ വിശന്നുവലഞ്ഞവരുടെ അരികിലേക്ക് ഭക്ഷണപ്പൊതികളുമായി പൊലീസുകാര്‍

ലോക്ക്ഡൌണില്‍ പൊലീസ് കര്‍ശന നടപടികളുമായാണ് മുന്നോട്ട് പോകുന്നത്. തങ്ങളുടെ ജോലി കൃത്യമായി നിര്‍വ്വഹിക്കുന്നതിനൊപ്പം ഈ സമയത്ത് ജനങ്ങള്‍ക്ക് കൈത്താങ്ങാകാനും പൊലീസ് മുന്നിലുണ്ട്. നഗരത്തിലാരും പട്ടിണി കിടക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് കളമശ്ശേരിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍.

രാപ്പകലില്ലാതെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്ന തിരക്ക്. അതിനിടയിലും കളമശ്ശേരിയിലെ പൊലീസുകാര്‍ വിശന്നലയുന്നവരെ തേടിയുള്ള ഓട്ടത്തിലാണ്. അവരുടെ മുന്നിലൂടെ ഒരാള്‍ പോലും വിശപ്പടക്കാതെ പോകില്ലെന്ന ദൃഢനിശ്ചയം. പൊലീസുകാരുടെ വരവ് കാത്തിരിക്കുന്ന ചിലരേയും നഗരവീഥികളില്‍ കാണാം.

വൈഎംസിഎയും കൊച്ചി മെട്രോയും പൊലീസിന്റെ ഈ ഉദ്യമത്തിന് പിന്തുണയുമായി ഒപ്പമുണ്ട്. ഒരു ദിവസം 300ലധികം ഭക്ഷണപൊതികളാണ് ഇപ്പോള്‍ തയ്യാറാക്കുന്നത്. നേരത്തെ തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കി മാതൃകയായതും കളമശ്ശേരിയിലെ ഇതേ സാറന്മാരാണ്.