LiveTV

Live

Kerala

സം​സ്ഥാ​ന​ത്ത് 32 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു, ആകെ രോഗികള്‍ 213

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 17 പേ​ർ വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​രാ​ണ്. 5 പേ​ർ​ക്ക് സമ്പര്‍​ക്കം മൂ​ല​മാ​ണ് രോഗം ബാ​ധി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

സം​സ്ഥാ​ന​ത്ത് 32 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു, ആകെ രോഗികള്‍ 213

സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച 32 പേ​ർ​ക്ക് കോ​വി​ഡ്-19 വൈറസ് സ്ഥി​രീ​ക​രി​ച്ചു. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ 17 പേ​ർ​ക്കും ക​ണ്ണൂ​രി​ൽ 11 പേ​ർ​ക്കും വ​യ​നാ​ട് ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ര​ണ്ടു പേ​ർ​ക്കു​വീ​ത​വു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 213 ആ​യി. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 17 പേ​ർ വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​രാ​ണ്. 15 പേ​ർ​ക്ക് സമ്പര്‍​ക്കം മൂ​ല​മാ​ണ് രോഗം ബാ​ധി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സംസ്ഥാനത്ത് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 1,56,660 പേരാണ്. വിവിധ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ 623 പേര്‍ ചികിത്സയില്‍ കഴിയുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 6991 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 6031 എണ്ണം നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി.എസ്.സി റാങ്ക് ലിസ്റ്റ്

ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ പി.എസ്‌.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്ന ഒരു പ്രശ്നം ഉണ്ടായിരുന്നു. മാർച്ച് 20ന് അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം കൂടി ദീർഘിപ്പിച്ചതായി പി.എസ്‍‌.സി അറിയിച്ചിട്ടുണ്ട്.

പായിപ്പാട്ട് തൊഴിലാളികളെ ഇളക്കിവിടാന്‍ ആസൂത്രിത നീക്കമുണ്ടായി

കോട്ടയം പായിപ്പാട് ഇന്നലെ പൊടുന്നനെ ഒരു പ്രശ്നം വന്നു. അതിഥി തൊഴിലാളികൾ സംഘംചേർന്നു തെരുവിൽ ഇറങ്ങി നാട്ടിലേക്കു പോകണമെന്ന് ആവശ്യപ്പെട്ടു. 5178 ക്യാംപുകൾ അതിഥി തൊഴിലാളികൾക്കായി ഇപ്പോൾ പ്രവർത്തിക്കുന്നു. അവർക്ക് അവരുടെ നാട്ടിലെ ഭക്ഷണം വേണമെന്ന ആവശ്യം വന്നപ്പോൾ അതു സാധിച്ചുകൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നാട്ടിലേക്കു പോകണമെന്നായിരുന്നു അവരുടെ ആവശ്യം. ഇപ്പോൾ എവിടെയാണോ അവിടെ നിൽക്കാനാണു എല്ലാവരോടും പ്രധാനമന്ത്രി പറഞ്ഞത്.

രാജ്യത്താകെ നടപ്പാകേണ്ട രീതി കേന്ദ്രം പ്രഖ്യാപിച്ചപ്പോൾ അതിന്റെ ഭാഗമായി അണിചേരുകയാണു സർക്കാർ ചെയ്തത്. എല്ലാം മാറ്റിവച്ചുള്ള കൂടിച്ചേരലാണ് പക്ഷേ പായിപ്പാട് ഉണ്ടായത്. ആസൂത്രിതമായ പദ്ധതി ഇതിനു പിന്നിലുണ്ട്. കേരളം കൊറോണ പ്രതിരോധത്തില്‍ നേടിയ മുന്നേറ്റത്തെ താറടിച്ചു കാണിക്കുന്നതിനുള്ള ചില കുബുദ്ധികളുടെ ശ്രമം ഇവിടെ കാണാം. അതിഥി തൊഴിലാളികളെ ഇളക്കി വിടാനാണ് ശ്രമിച്ചത്. ഒന്നോ അതിലധികമോ ശക്തികൾ പ്രവർത്തിച്ചിട്ടുണ്ടെന്നാണു മനസ്സിലാക്കിയിട്ടുള്ളത്.

പ്രവാസികളെ അപഹസിക്കാന്‍ പാടില്ല

രോഗം വരുന്നതിന് വ്യക്തിയെ കുറ്റപ്പെടുത്താനാകില്ല. മണലാരണ്യത്തിൽ കഠിനമായി അധ്വാനിച്ചവരാണ് പ്രവാസികള്‍. നാടിൻ്റെ നട്ടെല്ലായ പ്രവാസികളെ അപഹസിക്കാൻ പാടില്ല.

ജോലിചെയ്തിരുന്ന രാജ്യങ്ങളില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ അവര്‍ നാട്ടിലേക്ക് തിരിച്ചുവന്നു. നാട്ടിലെത്തിയ എല്ലാവരും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ് വ്യത്യസ്തമായി ഉണ്ടായത്. അതിന്റെ പേരില്‍ പ്രവാസികളെ ഒരുതരത്തിലും അപഹസിക്കാന്‍ പാടില്ല. നാടിന്റെ കരുത്തുറ്റ വിഭാഗത്തെ ആരും വെറുപ്പോടെ നോക്കിക്കാണാനും പാടില്ല.

നാട്ടിലേക്ക് വരാന്‍ കഴിയാത്ത പ്രവാസികള്‍ ഇപ്പോള്‍ കുടുബത്തെയോര്‍ത്ത് കടുത്ത ഉത്കണ്ഠയിലാണ്. നിങ്ങള്‍ സുരക്ഷിതരായി വിദേശത്തുതന്നെ കഴിയൂ എന്നാണ് ഈ അവസരത്തില്‍ സര്‍ക്കാരിന് പറയാനുള്ളത്. ആരും ഉത്കണ്ഠപ്പെടേണ്ടതില്ല. നിങ്ങളുടെ കുടുംബങ്ങള്‍ ഇവിടെ സുരക്ഷിതമായിരിക്കും. ഈ നാട് നിങ്ങളുടെ കൂടെയുണ്ട്. പ്രവാസികളുടെ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോലീസുകാരുടെ ക്ഷേമം ഉറപ്പുവരുത്തും

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഠിനമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യേണ്ടി വരുന്നത്. സംസ്ഥാനത്താകെ വിന്യസിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കും. സായുധസേന എ.ഡി.ജി.പിക്കാണ് ഇതിന്റെ ചുമതല നല്‍കിയിട്ടുള്ളത്. പോലീസുകാരുടെ ജോലി സമയം, ആരോഗ്യം എന്നിവ എ.ഡി.ജി.പി നിരീക്ഷിക്കും. മുഖാവരണം, കൈയ്യുറ എന്നിവ പോലീസുകാര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കും. ഓരോ സാഹചര്യത്തിനും അനുസരിച്ച സ്വീകരിക്കേണ്ട പരിശോധനാ രീതികള്‍ പോലീസുകാരെ എസ്.എം.എസ് വഴി അറിയിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇന്ന് പലയിടങ്ങളിലും ആളുകള്‍ പുറത്തിറങ്ങിയ സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ അനുവദിക്കാന്‍ കഴിയില്ല. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് നിയന്ത്രിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആനകള്‍ക്ക് പട്ട

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ആനകള്‍ക്കുള്ള പട്ട കൊണ്ടുവരാന്‍ സാധിക്കാത്ത പ്രശ്‌നം വലിയ തോതിലുണ്ടെന്നും ഇത് പരിഹരിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത അധ്യന വര്‍ഷത്തേക്കുള്ള അപേക്ഷ ഇപ്പോള്‍ ക്ഷണിക്കരുത്

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടതുമൂലമുള്ള പ്രശ്‌നങ്ങള്‍ ലോക്ക്ഡൗണ്‍ കാലാവധിക്ക് ശേഷം തീരുമാനിക്കാമെന്നും അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ ഇപ്പോള്‍ ക്ഷണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത അധ്യയന വര്‍ഷം കുട്ടികളെ ചേര്‍ക്കുന്നതിന് ഓണ്‍ലൈനില്‍ അപേക്ഷ ക്ഷണിച്ചതായി കണ്ടുവെന്നും അത് ഇപ്പോള്‍ വേണ്ട കുറച്ച് കഴിഞ്ഞു മതിയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. കുട്ടികള്‍ ലോക്ക്ഡൗണ്‍ കാലഘട്ടം ഉപയോഗപ്രദമായി വിനിയോഗിക്കണം. അന്താരാഷ്ട്ര പ്രശസ്തമായ ചില സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നടത്തുന്നുണ്ടെന്നും വീട്ടില്‍ വെറുതെയിരിക്കുമ്പോള്‍ വിദ്യാര്‍ഥികളും മുതിര്‍ന്നവരും അത്തരം കോഴ്‌സുകള്‍ക്ക് ചേരണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

പേ ചാനലുകള്‍ നിരക്ക് ഒഴിവാക്കണം

ലോക്ക്ഡൗണ്‍ കാലയളവില്‍ ആളുകള്‍ വീട്ടിലിരിക്കുന്ന സമയത്ത് പേ ചാനലുകള്‍ നിരക്ക് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി. ഈ സമയത്ത് പേ ചാനലുകള്‍ നിരക്ക് ഒഴിവാക്കണമെന്നും സമൂഹത്തോട് പ്രതിബദ്ധത കാണിക്കാന്‍ ഈ ഘട്ടത്തെ വിനിയോഗിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശമ്പളം വാങ്ങാന്‍ പോകുന്നവര്‍ക്ക് സഞ്ചാര ഇളവ്

ലോക്ക്ഡൗണില്‍ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് സഞ്ചാര ഇളവുകള്‍ പ്രഖ്യാപിച്ചു. കരാര്‍ ജീവനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍ എന്നിവര്‍ക്ക് ശമ്പളം വാങ്ങാന്‍ ഓഫീസിലോ ബാങ്കിലോ പോകാനാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. കൃത്യമായ ശാരീരിക അകലം പാലിച്ച്, കൃത്യമായ രേഖകള്‍ കൈയില്‍ വെച്ച് ഈ സൗകര്യം വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.