LiveTV

Live

Kerala

പായിപ്പാട്ട് തൊഴിലാളികളെ ഇളക്കിവിടാന്‍ ആസൂത്രിത നീക്കമുണ്ടായതായി മുഖ്യമന്ത്രി

കേരളം കൊറോണ പ്രതിരോധത്തില്‍ നേടിയ മുന്നേറ്റത്തെ താറടിച്ചു കാണിക്കുന്നതിനുള്ള ചില കുബുദ്ധികളുടെ ശ്രമം ഇവിടെ കാണം

പായിപ്പാട്ട് തൊഴിലാളികളെ ഇളക്കിവിടാന്‍ ആസൂത്രിത നീക്കമുണ്ടായതായി മുഖ്യമന്ത്രി

കോട്ടയം ജില്ലയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവത്തില്‍ ആസൂത്രിത നീക്കമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

കോട്ടയം പായിപ്പാട് ഇന്നലെ പൊടുന്നനെ ഒരു പ്രശ്നം വന്നു. അതിഥി തൊഴിലാളികൾ സംഘംചേർന്നു തെരുവിൽ ഇറങ്ങി നാട്ടിലേക്കു പോകണമെന്ന് ആവശ്യപ്പെട്ടു. 5178 ക്യാംപുകൾ അതിഥി തൊഴിലാളികൾക്കായി ഇപ്പോൾ പ്രവർത്തിക്കുന്നു. അവർക്ക് അവരുടെ നാട്ടിലെ ഭക്ഷണം വേണമെന്ന ആവശ്യം വന്നപ്പോൾ അതു സാധിച്ചുകൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നാട്ടിലേക്കു പോകണമെന്നായിരുന്നു അവരുടെ ആവശ്യം. ഇപ്പോൾ എവിടെയാണോ അവിടെ നിൽക്കാനാണു എല്ലാവരോടും പ്രധാനമന്ത്രി പറഞ്ഞത്.

രാജ്യത്താകെ നടപ്പാകേണ്ട രീതി കേന്ദ്രം പ്രഖ്യാപിച്ചപ്പോൾ അതിന്റെ ഭാഗമായി അണിചേരുകയാണു സർക്കാർ ചെയ്തത്. എല്ലാം മാറ്റിവച്ചുള്ള കൂടിച്ചേരലാണു പക്ഷേ പായിപ്പാട് ഉണ്ടായത്. ആസൂത്രിതമായ പദ്ധതി ഇതിനു പിന്നിലുണ്ട്. കേരളം കൊറോണ പ്രതിരോധത്തില്‍ നേടിയ മുന്നേറ്റത്തെ താറടിച്ചു കാണിക്കുന്നതിനുള്ള ചില കുബുദ്ധികളുടെ ശ്രമം ഇവിടെ കാണം. അതിഥി തൊഴിലാളികളെ ഇളക്കി വിടാനാണ് ശ്രമിച്ചത്. ഒന്നോ അതിലധികമോ ശക്തികൾ പ്രവർത്തിച്ചിട്ടുണ്ടെന്നാണു മനസ്സിലാക്കിയിട്ടുള്ളത്.