LiveTV

Live

Kerala

‘യു.കെയില്‍ സ്ഥിതി സങ്കീര്‍ണ്ണം’ മുഖ്യമന്ത്രിയോട് സഹായമഭ്യര്‍ഥിച്ച് വിദ്യാര്‍ഥി

‘യു.കെയില്‍ സ്ഥിതി സങ്കീര്‍ണ്ണം’ മുഖ്യമന്ത്രിയോട് സഹായമഭ്യര്‍ഥിച്ച് വിദ്യാര്‍ഥി

ലോകമാകെ കോവിഡ് ഭീതിയിലിരിക്കെ, വിദേശത്തുള്ള ഇന്ത്യൻ വിദ്യാർഥികളുടെ ആശങ്കപങ്കുവെച്ച് മലയാളി വിദ്യാർഥി. ബ്രിട്ടനിൽ വെെറസ് ബാധ പടരുന്ന സാഹചര്യത്തിൽ വിദേശ വിദ്യാർഥികളുടെ കാര്യം ശ്രദ്ധിക്കാൻ ബ്രിട്ടീഷ് സർക്കാറിന് പരിമിതികളുണ്ടെന്നും, ഇന്ത്യന്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്നുമാണ് ലണ്ടനിലെ ബിരുദ വിദ്യാർഥിയായ റഫിയ ഷെറിൻ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

നിരവധി വിദ്യാർഥികൾ ഒന്നിച്ചു താമസിക്കുന്ന ലണ്ടൻ പോലുള്ള ഇടങ്ങളിൽ ക്വാറന്റെയിനോ സാമൂഹ്യ അകൽച്ചയോ പാലിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. കൂട്ടത്തിലൊരാൾക്ക് രോഗബാധയേറ്റാൽ ഒന്നുംചെയ്യാൻ സാധിക്കില്ലെന്നും വിദ്യാർഥിനി പറയുന്നു. ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ നാട്ടിലേക്ക് വരേണ്ടവർക്ക്
ഗവൺമെന്റ് വിചാരിക്കാതെ മടങ്ങിപോകാനാകില്ല. വിദ്യാർഥികളുടെ ആശങ്കകൾ സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിരവധി പേർ മെയിൽ അയച്ചിട്ടുണ്ടെന്നും, ഉടൻ പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വിദ്യാർഥി വീഡിയോയിൽ പറയുന്നു.