LiveTV

Live

Kerala

പള്ളിയില്‍ ബാങ്ക് വിളിക്കാനെത്തിയവരെ കസ്റ്റഡിയിലെടുത്ത് ഇംപോസിഷന്‍ എഴുതിപ്പിച്ച് തിരുവമ്പാടി പൊലീസ്

ഇരുവരും ഇക്കാര്യം പൊലീസിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇവരെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു

പള്ളിയില്‍ ബാങ്ക് വിളിക്കാനെത്തിയവരെ കസ്റ്റഡിയിലെടുത്ത് ഇംപോസിഷന്‍ എഴുതിപ്പിച്ച് തിരുവമ്പാടി പൊലീസ്

പള്ളിയില്‍ ബാങ്ക് വിളിക്കാനെത്തിയവരെ കസ്റ്റഡിയിലെടുത്ത് ഇംപോസിഷന്‍ എഴുതിപ്പിച്ച് തിരുവമ്പാടി പൊലീസ്. പാമ്പിഴഞ്ഞിപാറ ജുമുഅത്ത് പള്ളിയിലാണ് സംഭവം. കസ്റ്റഡിയിലെടുത്തവരെ പൊലീസ് പിന്നീട് വിട്ടയച്ചു.

പള്ളികമ്മറ്റി ചുമതലപ്പെടുത്തിയത് പ്രകാരം ബാങ്ക് വിളിക്കാനും നമസ്കാരം നിര്‍വഹിക്കാനുമായെത്തിയ സി.എ.എം അലി മൗലവി, അബ്ദുല്ല ഫൈസി എന്നിവരെയാണ് ഇന്നലെ രാത്രി തിരുവമ്പാടി പൊലീസ് പള്ളിയില്‍ നിന്ന് വിളിച്ചിറക്കി കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇരുവരും ഇക്കാര്യം പൊലീസിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ ഇവരെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് പുറത്തിറങ്ങില്ലെന്ന് 21 പ്രാവശ്യം എഴുതിപ്പിച്ചുവെന്നാണ് കസ്റ്റഡിയില്‍ എടുത്തവരുടെ പരാതി.

പിന്നീട് ഇവരെ പള്ളിപരിസരത്ത് തന്നെ കൊണ്ടുവന്ന് പൊലീസ് വിട്ടയക്കുകയും ചെയ്തു. നിശ്ചയിക്കപ്പെട്ടതില്‍ കൂടുതല്‍ പേര്‍ ഒത്തുചേര്‍ന്നതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൊലീസ് വിശദീകരണം.

ബാങ്ക് വിളിക്കാനെത്തിയ യുവാവിനെ പള്ളിയില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിച്ചതില്‍ പ്രതിഷേധമുയരുന്നു; മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
Also Read

ബാങ്ക് വിളിക്കാനെത്തിയ യുവാവിനെ പള്ളിയില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിച്ചതില്‍ പ്രതിഷേധമുയരുന്നു; മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കഴിഞ്ഞ ദിവസം ഇതേ തിരുവമ്പാടി പൊലീസ് കുളിരാംമുട്ടിയില്‍ പള്ളിയില്‍ നിന്ന് യുവാവിനെ വിളിച്ചിറക്കി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.