LiveTV

Live

Kerala

കാസര്‍കോട് കോവിഡ് സ്ഥിരീകരിച്ചവരുടെ പേരും വിവരങ്ങളും പുറത്ത്

പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങിയ പട്ടികയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്

കാസര്‍കോട് കോവിഡ് സ്ഥിരീകരിച്ചവരുടെ പേരും വിവരങ്ങളും പുറത്ത്

കാസര്‍കോട് കോവിഡ് സ്ഥിരീകരിച്ചവരുടെ പേരും വിവരങ്ങളും പുറത്തായി. ഡി.എം.ഒ പൊലീസിന് കൊടുത്ത രോഗികളുടെ പട്ടികയാണ് പുറത്തായിരിക്കുന്നത്. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങിയ പട്ടികയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പൊലീസിന് നല്‍കിയ പട്ടികയാണ് പുറത്തായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മീഡിയ വണ്ണിനോട് പറഞ്ഞു.

പട്ടിക പുറത്താവുക മാത്രമല്ല അതിലെ വിവരങ്ങള്‍ തിരുത്തിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മീഡിയാവണിനോട് പറഞ്ഞു. വിഷയത്തില്‍ എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയതായും അദ്ദേഹം കൂട്ടിചേര്‍ത്തു.

രണ്ട് മാസമായി മികച്ച രീതിയില്‍ ചെയ്തുപോന്നിരുന്ന കാര്യങ്ങളാണ് ഇന്നലെ ചോര്‍ന്നിരിക്കുന്നതെന്നും അതില്‍ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.