LiveTV

Live

Kerala

കാസർകോട് വിദ്യാർത്ഥിക്ക് കൊറോണ; സർക്കാരിന്റെ വീഴ്ചയെന്ന് എം.എസ്.എഫ്

കാസർകോട് പത്താം ക്ലാസ് വിദ്യാർത്ഥിക്ക് കൊറോണ ബാധിച്ച സംഭവം സർക്കാരിന്റെ വീഴ്ചയാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്‌ പി.കെ നവാസ്.

കാസർകോട് വിദ്യാർത്ഥിക്ക് കൊറോണ; സർക്കാരിന്റെ വീഴ്ചയെന്ന് എം.എസ്.എഫ്

കാസർകോട് പത്താം ക്ലാസ് വിദ്യാർത്ഥിക്ക് കൊറോണ ബാധിച്ച സംഭവം സർക്കാരിന്റെ വീഴ്ചയാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്‌ പി.കെ നവാസ്.

പി.കെ നവാസിന്റെ പ്രസ്താവന ഇങ്ങനെ...

ഇന്നലെ കാസർകോട് കൊറോണ സ്ഥിരീകരിച്ച കുട്ടിയുടെ പിതാവ് വിദേശത്ത് നിന്ന് എത്തിയത് മാർച്ച്‌ 17ന്, അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിക്കുന്നത് മാർച്ച്‌ 23നും. ഈ കാലയളവിലൊക്കെ നടന്ന എസ്.എസ്.എൽ.സി ഉൾപ്പെടെയുള്ള പരീക്ഷകൾ മാറ്റിവെക്കണമെന്ന് പ്രതിപക്ഷത്തിന്റെയും, എം.എസ്.എഫ് ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളുടെയും നിരന്തര ആവശ്യത്തിന് ഒടുവിൽ മാർച്ച് 19 നാണ് എസ്.എസ്.എൽ.സി പരീക്ഷകൾ മാറ്റിവെക്കുന്നത്.

ഇതിനിടയിൽ നടന്ന പരീക്ഷകളിൽ ഇരുപതോളം വരുന്ന വിദ്യാർഥികൾക്കൊപ്പം ഈ കുട്ടിയും പരീക്ഷ എഴുതി. നിലവിൽ അത്രയും വിദ്യാർത്ഥികളും, ക്ലാസ് മുറിയിലെത്തിയ അദ്ധ്യാപകരും , നിരീക്ഷണത്തിലാണ്. വിദ്യാർത്ഥിയുടെ സ്കൂളിലെ മറ്റു കുട്ടികളുമായുള്ള ഇടപെടലുകളും , വീട്ടിൽ നിന്ന് പരീക്ഷ ഹാളിലേക്കുള്ള അത്രയും ദിവസത്തെ യാത്രയും കൂടുതൽ അസ്വസ്ഥമാക്കുന്ന വാർത്തകൾക്ക് ഇടവരാതിരിക്കട്ടെ....

പ്രതിപക്ഷം ആദ്യം ആവശ്യപ്പെട്ടു എന്നതായിരുന്നു മാറ്റിവെക്കുന്നത് വൈകിപ്പിക്കാൻ കാരണമെങ്കിൽ ഈ കൊറോണ വ്യാപനത്തിന്റെ മുഖ്യപ്രതി മുഖ്യമന്ത്രിയുടെ ഈഗോയാണ്, ബാറുകളും മദ്യശാലകളും പോലെ താങ്കൾ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ കാര്യവും കൈകാര്യം ചെയ്തത് അപകടകരമാകും വിധമായിരുന്നു എന്നതാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്.

എസ്.എസ്.എൽ.സി പരീക്ഷകളടക്കം മാറ്റിവെക്കണമെന്നതിനോട് മുഖം തിരിഞ്ഞ് നിന്ന സർക്കാരിന്റെ തല തിരിഞ്ഞ നിലപാടാണ് ആദ്യമായി ഒരു വിദ്യാർത്ഥിക്കും കൊറോണ സ്ഥിരീകരിച്ചത്.