LiveTV

Live

Kerala

ബാങ്ക് വിളിക്കാനെത്തിയ യുവാവിനെ പള്ളിയില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിച്ചതില്‍ പ്രതിഷേധമുയരുന്നു; മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒത്തുകൂടിയവരെ ഓടിച്ചുവെന്ന പോലീസ് വാദം തെറ്റാണെന്ന് തെളിയിക്കുന്നത് കൂടിയാണ് ദൃശ്യങ്ങളെന്നാണ് ഉയരുന്ന വിമര്‍ശനം.

ബാങ്ക് വിളിക്കാനെത്തിയ യുവാവിനെ പള്ളിയില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിച്ചതില്‍ പ്രതിഷേധമുയരുന്നു; മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട് കുളിരാമുട്ടിയില്‍ ബാങ്ക് വിളിക്കാനെത്തിയ യുവാവിനെ പള്ളിയില്‍ നിന്ന് വിളിച്ചിറക്കി പോലീസ് മര്‍ദ്ദിച്ചതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും മുഖ്യമന്ത്രി റിപോര്‍ട്ട് തേടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രതിഷേധവുമായി എസ്കെഎസ്എസ്എഫും രംഗത്ത് വന്നു. ഇതിനിടയില്‍ യുവാവിനെ പോലീസ് തല്ലുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.

ഷെമീറിനെ പോലീസ് പള്ളിക്ക് മുന്നില്‍ വെച്ച് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒത്തുകൂടിയവരെ ഓടിച്ചുവെന്ന പോലീസ് വാദം തെറ്റാണെന്ന് തെളിയിക്കുന്നത് കൂടിയാണ് ദൃശ്യങ്ങളെന്നാണ് ഉയരുന്ന വിമര്‍ശനം. പോലീസ് നടപടിക്കെതിരെ രംഗത്ത് വന്ന കോണ്‍‌ഗ്രസ് നടപടി വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചു

ഡ്യൂട്ടിക്ക് ആശുപത്രിയില്‍ കൊണ്ടുപോയ ഡോക്ടറുടെ ഭര്‍ത്താവിനേയും പള്ളിയില്‍ ബാങ്ക് വിളിക്കാനെത്തിയവരേയും മര്‍ദ്ദിച്ചവശനാക്കിയ പോലീസിലെ വൈറസും വേഗം പ്രതിരോധിക്കണമെന്നായിരുന്നു എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂരിന്റെ ഫേസ് ബുക്കിലൂടെയുള്ള വിമര്‍ശനം. കോറോണ പ്രതിരോധത്തിന്റെ മറവിലെ പോലീസ് തേര്‍വഴ്ച അപലപനീയമാണെന്ന് സമസ്ത നേതാവ് നസര്‍ ഫൈസി കൂടത്തായിയും പറഞ്ഞു. മര്‍ദ്ദനമേറ്റ ഷെമീര്‍ സംഭവത്തെ കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി.