LiveTV

Live

Kerala

'അഭിനന്ദനം മാത്രമല്ല പരാതികളുമുണ്ട്', മുഖ്യമന്ത്രിയോട് എസ്.കെ.എസ്.എസ്.എഫ്

"അക്രമത്തേയോ കലാപത്തേയോ തടയാനല്ല; വൈറസിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനാണ് നിരോധനാജ്ഞയെന്ന് നിരപരാധികൾക്ക് മേൽ കൈ തരിപ്പ് മാറ്റുന്ന പോലീസ് ഉദ്യോഗസ്ഥർ അറിയണം."

'അഭിനന്ദനം മാത്രമല്ല പരാതികളുമുണ്ട്', മുഖ്യമന്ത്രിയോട് എസ്.കെ.എസ്.എസ്.എഫ്

കോവിഡ് 19-മായി ബന്ധപ്പെട്ടുള്ള ലോക്ക് ഡൗൺ നിലനിൽക്കെ മുഖ്യമന്ത്രിക്കു മുന്നിൽ മൂന്ന് കാര്യങ്ങൾ ഉന്നയിച്ച് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ. സംസ്ഥാനതലം മുതൽ വാർഡ്തലം വരെ തങ്ങളാണ് എല്ലാകാര്യങ്ങളും കൈകാര്യം ചയ്യുന്നതെന്ന അവകാശവാദം ഉന്നയിക്കാവുന്ന തരത്തിൽ സന്നദ്ധ പ്രവർത്തകരെയൊക്കെ മാറ്റിനിർത്തുന്നത് ശരിയല്ലെന്നും, ലോക്ക്ഡൗൺ നിയന്ത്രിക്കാൻ ചുമതലയുള്ള പൊലീസ് പലയിടങ്ങളിലും അതിരുവിടുന്നതായും, കാസർഗോഡ് ജില്ലക്ക് പൊലീസിലെയും ആരോഗ്യമേഖലയിലെയും മികച്ച സംവിധാനങ്ങൾ ലഭ്യമാക്കണമെന്നും സത്താർ ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

സഖാവേ,ഒരഭിനന്ദനം തരട്ടെ... മൂന്ന് പരാതിയും.

കോവിഡ് 19 കേരളത്തിൽ സ്ഥിരീകരിക്കപ്പെട്ടത് മുതൽ സംസ്ഥാന സർക്കാറും ആരോഗ്യ വകുപ്പും ജാഗ്രതയോടെ പ്രശ്നം കൈകാര്യം ചെയ്യുന്നുണ്ട്. അതിന് ബന്ധപ്പെട്ടവരെ അഭിനന്ദിക്കുന്നു. ഓരോ ദിവസവും വൈകുന്നേരം മുഖ്യമന്ത്രി നടത്തുന്ന ബ്രീഫിംഗിലൂടെ കാര്യങ്ങൾ യഥാസമയം ജനങ്ങൾ അറിയുന്നുമുണ്ട്.എന്നാൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് ചില കാര്യങ്ങൾ അറിയിക്കേണ്ടി വരുന്നു.

ഒന്ന്:

സന്നദ്ധ പ്രവർത്തന രംഗത്തുള്ള മലയാളിയുടെ മനസ്സ് ആർക്കും അറിയാവുന്നതാണ്. പ്രളയകാലത്തും അതിനു മുമ്പും കൈ മെയ് മറന്ന് മലയാളി സേവനം ചെയ്തിട്ടുണ്ട്‌. കോവിഡ് 19 കാലത്തും സേവന രംഗത്ത് ഇതേപോലെ പലരും രംഗത്തുണ്ട്. പക്ഷെ ഇപ്പോൾ സന്നദ്ധ പ്രവർത്തകരെയൊക്കെ മാറ്റി നിർത്തി സർക്കാർ സംവിധാനത്തിന്റെ ഭാഗമായി മാത്രം പ്രവർത്തിച്ചാൽ മതിയെന്നാണ് പുതിയ തീരുമാനം. രാഷ്ട്രീയമായോ മറ്റു മുതലെടുപ്പോ നടത്താതെ സ്വയം സന്നദ്ധരായി വരുന്നവരെ കൃത്യമായ വ്യവസ്ഥകൾക്ക് വിധേയമായി പ്രവർത്തിക്കാൻ അവസരം നൽകിയാൽ സർക്കാറിന് അത് ആശ്വാസം തന്നെയാകും. പക്ഷെ സംസ്ഥാന തലം മുതൽ വാർഡ് തലം വരെ തങ്ങളാണ് കൈകാര്യം ചെയ്യുന്നതെന്ന് അവകാശവാദം ഉന്നയിക്കാനാണെങ്കിൽ അത് അത്ര ശരിയായ രീതിയല്ല. അതത് തദ്ദേശ സ്ഥാപനങ്ങൾ ഭരിക്കുന്ന പാർട്ടിക്ക് മേൽക്കോയ്മയുണ്ടാക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകളിലെ അടുപ്പുകളിൽ രാഷ്ട്രീയ ഈഗോ ചുട്ടെടുക്കാതിരുന്നാൽ ഭാഗ്യം. ശേഷം കണ്ടറിയാം.

രണ്ട്:

സംസ്ഥാനമൊട്ടാകെ ഇത്രയും ദിവസം നിരോധനാജ്ഞയും ലോക്ക്ഡൗണും ആദ്യമായിരിക്കും. ഇത് നടപ്പിൽ വരുത്തുന്ന പോലീസുകാർക്കും ആദ്യാനുഭവമായിരിക്കും. അക്രമത്തേയോ കലാപത്തേയോ തടയാനല്ല; വൈറസിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനാണ് നിരോധനാജ്ഞയെന്ന് നിരപരാധികൾക്ക് മേൽ കൈ തരിപ്പ് മാറ്റുന്ന പോലീസ് ഉദ്യോഗസ്ഥർ അറിയണം. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വകയില്ലാത്ത മഹാഭൂരിപക്ഷം ഉള്ള ഒരു നാട്ടിൽ ഇവരും ഈ വൈറസിനെ ഭയന്നു തന്നെയാണ് വീട്ടിൽ വീർപ്പുമുട്ടി കഴിയുന്നത്. അവരിലാരെങ്കിലും പുറത്തിറങ്ങിയാൽ വിരട്ടലും ഓടിക്കലും ഒക്കെ ആവാം, സ്വാഭാവികം. പക്ഷെ മർദ്ദിക്കാനും വായിൽ തോന്നിയ തെറി വിളിക്കാനും ശ്രമിച്ചാൽ അത് കേരള ജനത സഹിക്കില്ല. ഡൂട്ടിക്ക് ആശുപത്രിയിൽ കൊണ്ട്പോയ ഡോക്ടറുടെ ഭർത്താവിനെയും പള്ളിയിൽ വാങ്ക് വിളിക്കാനെത്തിയവരേയും മർദ്ദിച്ചവശനാക്കിയ പോലീസിലെ വൈറസും വേഗം പ്രതിരോധിക്കപ്പെടേണ്ടതാണ്.

പുറത്തിറങ്ങിയാൽ വിരട്ടലും ഓടിക്കലും ഒക്കെ ആവാം, സ്വാഭാവികം. പക്ഷെ മർദ്ദിക്കാനും വായിൽ തോന്നിയ തെറി വിളിക്കാനും ശ്രമിച്ചാൽ അത് കേരള ജനത സഹിക്കില്ല. ഡൂട്ടിക്ക് ആശുപത്രിയിൽ കൊണ്ട്പോയ ഡോക്ടറുടെ ഭർത്താവിനെയും പള്ളിയിൽ വാങ്ക് വിളിക്കാനെത്തിയവരേയും മർദ്ദിച്ചവശനാക്കിയ പോലീസിലെ വൈറസും വേഗം പ്രതിരോധിക്കപ്പെടേണ്ടതാണ്.
സത്താര്‍ പന്തല്ലൂര്‍

മൂന്ന്:

കാസർഗോഡ് ജില്ലയിലെ ജനങ്ങൾ പൊതുവെ വൈകാരിക സമീപന രീതിയുള്ളവരാണന്ന ഒരു പ്രചാരണമുണ്ട്. പക്ഷെ ആത്മാർത്ഥതയും സ്നേഹവും എന്തും ത്യജിക്കാനുള്ള മനസ്സുള്ളവർ കൂടിയാണവർ. സമ്പന്നൻമാർ ഉള്ള ജില്ലയാണെങ്കിലും പൊതുവെ ഒരു പിന്നാക്ക ജില്ലയാണത്. സർക്കാർ സംവിധാനങ്ങൾ വളരെ ദുർബലമാണ്. ആരോഗ്യ വിദ്യാഭ്യാസ മേഖല പ്രത്യേകിച്ചും. അത് കൊണ്ട് തന്നെ അവിടെ കോവിഡ് 19 പ്രശ്നം കൈകാര്യം ചെയ്യാൻ പോലീസിലെ ഉന്നത മേധാവികൾ മാത്രമല്ല ആരോഗ്യമേഖലയിലെ ഉന്നതരും മെച്ചപ്പെട്ട സംവിധാനങ്ങളും അവിടെ ഏർപ്പെടുത്തേണ്ടതുണ്ട്.